ഭൂകമ്പം

മേഘമേ നിന്റെ പ്രഭവം വിഴുങ്ങി തീര്‍ന്ന
പൂന്തിങ്കളാകുവാനോ വിധി
ഭൂഭീതിതം ഈ വന്യഭാവം അതെത്രഭവ്യമായ് ധരണി നിന്നെ
കൈകൂപ്പി വണങ്ങി നിന്നതല്ലോ  ഇളകിയാടുന്നു നിന്റെ കോപത്തില്‍
തരുവനഭവനമെല്ലാം അടരുന്ന  ച്ചുതണ്ടില്‍ നിന്നറ്റു പോകുമോ
എന്നു തപിച്ചുരുകി
മണ്ണിലോ ജലത്തിലോ
അഗ്നിയാളുന്ന ചുഴലിക്കാറ്റിലോ
എന്നറിയാത്ത ദുരിത പതനം!!

തവ പാതയില്‍ ദുര്‍ഘടമാകുന്നതോ
മമ ജീവിത വ്യാമോഹങ്ങളോ…?
അഹങ്കാരത്തിന്റെയാകാശ ദൂരങ്ങള്‍
പിടിച്ചടക്കലിന്റെ പിശാഗോപുരങ്ങള്‍

നീയോ ഞാനോ എന്ന കടും
കോപത്തിന്റെ തിരമാലകള്‍
തീര്‍ക്കുന്നു നിന്റെ ജഠരത്തില്‍
ഗുരുതര വിള്ളലുകള്‍

ഞാനും എന്റെ മക്കളും
നാളെയില്ലാതെ നിലംപൊത്തി
വീഴുന്നതും നിമിത്തമെന്റെതു
മാത്രമായഹന്ത!!!
ഞാനും ജീവി ജന്തു ജാലങ്ങളും
ഇല്ലാതാകുന്ന എന്റെ കര്‍മ്മഫലങ്ങളില്‍
പരിതപിച്ചു മുനയൊടിഞ്ഞ
കുടയായ് ചുരുങ്ങട്ടേ….

പാതി വഴിയില്‍ മുടങ്ങിയ യാത്രയുടെ
പിറകില്‍ ഒന്നുമേശേഷിക്കാതെ
വരും തലമുറയുടെ കരച്ചിലില്‍
തുടയ്ക്കുവാനുള്ള ഒരു തുണ്ട്
തുണിപോലും ശേഷിപ്പിക്കാതെ
മുഴുവനും നീയെടുത്തുന്മാദം കൊള്ളുക…

നിനറുദരം തിളച്ചു സിരാധമനിയില്‍
നിന്നുവമിക്കുന്നഗ്നി നാളങ്ങളുടെ
ആര്‍ത്തി തീരാത്ത വിശപ്പില്‍ അഹന്ത
തമസക്കരിച്ചു പുതിയൊരുണര്‍ച്ചയില്‍
ഒരു കിനാവുപോല്‍ നിന്റെ ചെയ്തികളുടെ
പ്ലേ ബാക്കില്‍ പരിതപിച്ചു
കണ്ണു പുഴയാകുന്നതും
കാതു പൂരമേളങ്ങളില്‍
പൊട്ടിത്തെറിക്കുന്ന കതിനയില്‍
വിറങ്ങലിക്കുന്നതും
പഴിക്കുവാന്‍ പോലുമാകാത്ത
ദുരന്തം  വരും തലമുറയുടെ
സ്വപനങ്ങളില്‍ ചിറകടര്‍ത്തിയ പക്ഷിയുടെ
തേങ്ങലായ് മാറ്റിയതിന്റെ
പഴി കേട്ടുറങ്ങുവാ
നാകാത്ത നരകമായ് ഇനി മേവുക !!!

അഷറഫ് കാളത്തോട്

No Comments

Be the first to start a conversation

%d bloggers like this: