മണലാരണ്യത്തില്‍ മലയാളത്തിന്‍റെ മണമൊരുക്കി സുധീഷ്‌

നോട്ടമെത്തുന്നയിടത്തോളം പടര്‍ന്നു കിടക്കുന്ന പച്ചപ്പ്‌. നെല്ലും ചീരയും വാഴയും തുടങ്ങി ജമന്തിയും റോസും അടക്കമുള്ള ചെടികളുമായി കണ്ണിനു കുളിര്‍മയേകുന്ന ഹരിതാഭ നിറഞ്ഞ മനോഹര ഭൂമി. ഇതില്‍ എന്താണിത്ര അതിശയിക്കാന്‍ എന്നല്ലേ? ഉണ്ട്. കാരണം ഈ നെല്ലും ചീരയും വാഴയുമൊന്നും തഴച്ചുവളര്‍ന്നു നില്‍ക്കുന്നത് നമ്മുടെ കേരളത്തിലോ ഇന്ത്യയില്‍ പോലുമോ അല്ല. മണലാരണ്യമെന്നു പുകഴ് പെറ്റ ഷാര്‍ജയിലാണ്. ജീവിക്കാനുള്ള മാര്‍ഗം തേടി മറുനാട്ടില്‍ പോകേണ്ടിവന്നപ്പോഴും മലയാളമണ്ണിനെ മറക്കാന്‍ കൂട്ടാക്കാത്ത ഒരു മലയാളി സ്വന്തം കൈകൊണ്ടു നട്ടുവളര്‍ത്തിയതാണ് ഇവയെല്ലാം. ഗുരുവായൂര്‍ ്സ്വദേശിയായ സുധീഷ്‌ എന്ന യുവാവാണ് മറുനാട്ടില്‍  മലയാളത്തിന്‍റെ മണമുള്ള ഈ വിരുന്ന് ഒരുക്കിയിരിക്കുന്നത്. വില്ലയോടു ചേര്‍ന്നുള്ള സ്ഥലം വയലുപോലെ ഒരുക്കി അതിലാണ് ഞാറു നട്ടത്. ഷാര്‍ജ ഇന്ത്യന്‍ സ്കൂളിലെ കുട്ടികളും ഞാറു നടീല്‍ ഉത്സവമാക്കാന്‍ എത്തിയിരുന്നു. താറാവും കോഴികളും വാഴയും നെല്ലും ഒക്കെയായി ശരിക്കും നാടിന്‍റെ അന്തരീക്ഷം തന്നെയാണ് ഇവിടെയൊരുക്കിയിരിക്കുന്നത്. കൂടുതലറിയാന്‍ ഈ പേജ് ഒന്ന് സന്ദര്‍ശിക്കൂ

https://www.facebook.com/pg/Sudheesh-Guruvayoor-%E0%B4%9C%E0%B5%88%E0%B4%B5-%E0%B4%95%E0%B5%BC%E0%B4%B7%E0%B4%95%E0%B5%BB-152351785102265/photos/?tab=album&album_id=165864470417663

No Comments

Be the first to start a conversation

%d bloggers like this: