മതം: സമാധാനം,നിര്‍ഭയത്വം പഠന ക്യാംപും ചര്‍ച്ചയും സംഘടിപ്പിച്ചു

കുവൈത്ത്: മതം:സമാധാനം,നിര്‍ഭയത്വം എന്ന വിഷയത്തില്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്‍റര്‍ കേന്ദ്ര ദഅ്വ വിംഗ് സംഘടിപ്പിച്ച ബസ്വീറ 17 സമാപിച്ചു. ജനാധിപത്യ രീതിയില്‍ ലോകാന്ത്യം വരെയുള്ള ഭരണ കൂടങ്ങള്‍ക്ക് ഉജ്ജ്വല മാതൃകയാണ് ഉമര്‍(റ) ഉല്‍കൃഷ്ട ഭരണ രീതിയെന്ന് പഠന ക്യാംപില്‍ സംസാരിച്ച സി.കെ അബ്ദുല്ലത്തീഫ് പറഞ്ഞു.
പ്രപഞ്ചത്തെ പടക്കുകയും പരിപാലിക്കുകയും ചെയ്യുന്ന അദ്വിതീയനും അനുഗ്രഹ ദാതാവുമായ ദൈവത്തിന് മുന്നില്‍ ജീവിതത്തെ സമര്‍പ്പിക്കുവാനും അതുവഴി സമാധാനം നേടിയെടുക്കാനുമാണ് മനുഷ്യ സമൂഹത്തോട് ഇസ്ലാം ആഹ്വാനം ചെയ്യുന്നതെന്ന് സയ്യിദ് അബ്ദുറഹിമാന്‍ തങ്ങള്‍ സൂചിപ്പിച്ചു. പരിപാടിയോടനുബന്ധിച്ച് ക്വിസ്സ് മത്സരവും ഉണ്ടായിരുന്നു.
ദഅ്വ സെക്രട്ടറി അബ്ദുല്‍ അസീസ് സലഫി അധ്യക്ഷത വഹിച്ചു. ചര്‍ച്ചയില്‍ പങ്കെടുത്ത് മുഹമ്മദ് ശരീഫ് അസ്ഹരി, അഷ്റഫ് മേപ്പയ്യൂര്‍, അയ്യൂബ് ഖാന്‍ മാങ്കാവ്, യൂ.പി ആമിര്‍ മാത്തൂര്‍ എന്നിവര്‍ സംസാരിച്ചു.

No Comments

Be the first to start a conversation

%d bloggers like this: