മലബാര്‍ ഗോള്‍ഡ്‌ ആന്‍ഡ് ഡയമണ്ട്സ് കുവൈറ്റിലെ സാല്‍മിയ ഇന്ത്യന്‍ മോഡല്‍ സ്കൂള്‍ കുരുന്ന് പ്രതിഭകള്‍ക്കൊപ്പം ശിശുദിനം ആഘോഷിച്ചു

മലബാര്‍ ഗോള്‍ഡ്‌ ആന്‍ഡ് ഡയമണ്ട്സ് കുവൈറ്റിലെ സാല്‍മിയ ഇന്ത്യന്‍ മോഡല്‍ സ്കൂള്‍ കുരുന്ന് പ്രതിഭകള്‍ക്കൊപ്പം ശിശുദിനം ആഘോഷിച്ചു. 12 വയസ്സില്‍ താഴെയുള്ള രണ്ടായിരത്തിലധികം വിദ്യാര്‍ഥികളും അവരുടെ കുടുംബവും പരിപാടികളില്‍ പങ്കെടുത്തു. നവംബര്‍ പതിനാലിന് സാല്‍മിയ ഇന്ത്യന്‍ മോഡല്‍ സ്കൂളില്‍ നടന്ന പരിപാടിയില്‍ പ്രത്യേക ക്ഷണിതാക്കളും രക്ഷിതാക്കളും അദ്ധ്യാപകരും പങ്കെടുത്തു. പരിപാടിയുടെ ഭാഗമായ് ഡിസൈന്‍ യുവര്‍ ഡ്രീം ജുവലറി എന്ന വിഷയത്തില്‍ ഡ്രോയിംഗ് കോമ്പറ്റീഷന്‍ സംഘടിപ്പിച്ചു.

കുട്ടികള്‍ പെയിന്‍റിംഗ് രചനയില്‍ മുഴുകിയപ്പോള്‍ രക്ഷിതാക്കള്‍ ഉള്‍പടെ ഉള്ളവര്‍ക്ക് അതൊരു രസകരമായ അനുഭാമായി. മലബാര്‍ ഗോള്‍ഡ്‌ സോണല്‍ ഹെഡ് ശ്രീ അഫ്സല്‍ ഖാന്‍, എസ് ഐ എം എസ് ഡയരക്ടര്‍ അനിസ് അഹമ്മദ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. വിജയികളെ സ്വര്‍ണ്ണ സമ്മാനവും സാക്ഷ്യ പത്രവും നല്‍കി ആദരിച്ചു.

ഇന്നത്തെ കുട്ടികളിലാണ് നമ്മുടെ ഭാവി ഒളിഞ്ഞിരിക്കുന്നതെന്നും അവരിലെ മറഞ്ഞിരിക്കുന്ന കഴിവുകളെ പുറത്തെടുക്കാന്‍ തയ്യാറാകണമെന്നും ചടങ്ങില്‍ സംസാരിച്ച മലബാര്‍ ഗോള്‍ഡ്‌ ആന്‍ഡ് ഡയമണ്ട്സ് സോണല്‍ ഹെഡ് ശ്രീ അഫ്സല്‍ ഖാന്‍ പറഞ്ഞു. മലബാര്‍ ഗോള്‍ഡ്‌ അതിന്റെ തല വാചകം സൂചിപ്പിക്കുന്ന പോലെ തന്നെ ആഘോഷങ്ങളുടെ മുന്‍ നിരയില്‍ ഉണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു. ഒപ്പം തന്നെ പരിപാടിക്ക് വേദി ഒരുക്കി തന്ന എസ് ഐ എം എസ് നുള്ള നന്ദിയും കടപ്പാടും അദ്ദേഹം അറിയിച്ചു.

സ്വര്‍ണ്ണ വിപണന രംഗത്ത്ജി സി സി രാജ്യങ്ങളിലും ഇന്ത്യയിലും സിങ്കപൂരിലും മലേഷ്യയിലും ഉള്‍പടെ 195 ചില്ലറ വ്യാപാരശാലകള്‍ ഉള്ള മലബാര്‍ ഗോള്‍ഡ്‌ ആന്‍ഡ്‌ ഡയമണ്ട്സ്  ആണ് ശിശു സൌഹാര്‍ദ്ദ സ്വര്‍ണ്ണ വിപണി ആരംഭിക്കുന്ന ആദ്യത്തെ ജുവല്ലറി ഗ്രൂപ്പ് .

 

No Comments

Be the first to start a conversation

%d bloggers like this: