മഴയോര്‍മ്മകള്‍

കവിത: ലാല്‍ജി  കാട്ടിപ്പറമ്പന്‍

————————————————

പുറത്തു മഴയുള്ളപ്പോള്‍
നനയാന്‍ തോന്നിയിരുന്നു ..

വെയിലില്‍ വിയര്‍ത്തു
കളിയ്ക്കാന്‍ തോന്നിയിരുന്നു .

ഉച്ചപ്പാതിയില്‍..
കിടന്നുറങ്ങാന്‍ തോന്നിയിരുന്നു.

വായിച്ചു മടുത്തപ്പോള്‍,
ഉറക്കെ പാടാന്‍ തോന്നിയിരുന്നു

എഴുത്തിനപ്പുറം ഇടയ്ക്കൊക്കെ
ചുമ്മാ വരയ്ക്കാന്‍ തോന്നിയിരുന്നു

ഇഷ്ടമുള്ളിടത്തിരിക്കാനും
തോന്നുമ്പോഴൊക്കെ ഇറങ്ങി
നടക്കാനും തോന്നിയിരുന്നു

പക്ഷെ ;

തോന്നലുകളെ ഒക്കെ
പൂട്ടി വെക്കാന്‍ മടിയായിരുന്നിട്ടും

ഒരൊറ്റ മണി ഒച്ചയാല്‍
നിങ്ങള്‍ ഞങ്ങളെ ഒന്നാകെ പൂട്ടിക്കളഞ്ഞില്ലേ …!!

No Comments

Be the first to start a conversation

%d bloggers like this: