മാക് കുവൈറ്റ്‌ ഇഫ്താർ മീറ്റ്‌ സംഘടിപ്പിച്ചു

കുവൈത്തിലെ പ്രമുഖ ഇന്ത്യൻ സ്പോർട്സ് ക്ലബ്ബായ മാക് കുവൈത്ത് വാർഷിക ഇഫ്താർ സംഗമവും മെംബേർസ് മീറ്റും സംഘടിപ്പിച്ചു.ഫർവാനിയ റോയൽ ഹൈത്തം ഇന്റർനാഷണൽ ഹാളിൽ വച്ച് നടന്ന പരിപാടി മാക് പ്രസിഡന്റ സുബൈർ കുരിക്കൾ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ സെക്രട്ടറി മൻസൂർ കുന്നത്തേരി റംസാൻ സന്ദേശം കൈമാറി.മാക് ഉപദേശക സമിതി ചെയർമാൻ മുസ്തഫ കാരി, ഉപദേശക സമിതി അംഗം എ.പി.അബ്ദുൽ സലാം,കേഫാക് പ്രസിഡന്റ് ഗുലാം മുസ്തഫ, മാക് ഫുട്ബാൾ ടീം ഹെഡ് കോച്ച് മുബാറക് യൂസുഫ് എന്നിവർ ആശംസകൾ അർപ്പിച്ചു.ഷാനവാസ് ഹൈത്തം,മുജീബ് റഹ്മാൻ,ഹാരിസ് തൃക്കരിപ്പൂർ,അബ്ദുൽ റഷീദ് കെ.എം,അബൂബക്കർ.കെ.കെ,ഷഫീക്.പി.കെ,മുബാശിർ,ഫയാസ്.കെ,ജമ്നാസ്,അബ്ദുൽ റഹീം.കെ.പി,ഷൈജു എന്നിവർ ഇഫ്താറിന് നേതൃത്വം നൽകി.ട്രഷറർ അബ്ദുറഹിമാൻ.കെ.ടി നന്ദി രേഖപ്പെടുത്തി.

No Comments

Be the first to start a conversation

%d bloggers like this: