മാമ്പഴ പുളിശ്ശേരി

മാമ്പഴപുളിശ്ശേരി

ആവശ്യമുള്ളവ

പഴുത്ത മാങ്ങ        4 എണ്ണം
തൈര്                     3 കപ്പ്
തേങ്ങ ചിരവിയത്    1 കപ്പ്
മുളക് പൊടി     1 ടി സ്പൂൺ
മഞ്ഞൾ പൊടി    ഒരു നുള്ള്
കറിവേപ്പില         1 തണ്ട്
ജീരകം                ഒരു നുള്ള്
ഉലുവ               ഒരു നുള്ള്
കടുക്           അര ടി സ്പൂൺ
ഉപ്പ്.              പാകത്തിന്
എണ്ണ           ആവശ്യത്തിനു

പാകം ചെയ്യുന്ന വിധം

മാമ്പഴം പാകത്തിന് വെള്ളമൊഴിച്ചു മഞ്ഞൾപൊടിയും മുളക് പൊടിയും ഉപ്പും ചേർത്ത് വേവിക്കുക. ജീരകവും 2 ഇതൾ കറിവേപ്പിലയും ചേർത്ത് തേങ്ങ നന്നായി അരയ്ക്കുക. വേവിച്ച മാങ്ങയിലേക്ക് അരപ്പ് ചേർത്ത് ഇളക്കിയിട്ടു ഉടച്ചെടുത്ത തൈര് ഒഴിച്ചു നന്നായി ഇളക്കി ചൂടാക്കുക. തിളപ്പിക്കാതെ നോക്കിയെടുക്കണം. ഒരു പാനിൽ എണ്ണ ഒഴിച്ച് കടുക്, ഉലുവ, കറിവേപ്പില,  വറ്റൽ മുളക് ഒക്കെ ഇട്ടു താളിച്ചെടുക്കുക. കൂടെ എണ്ണയിൽ മൂപ്പിച്ച മുളക് പൊടി കൂടി ചേർത്താല്‍ രുചികരമായ  മാമ്പഴ പുളിശ്ശേരി തയ്യാര്‍.

ധന്യ ഹരീഷ്

One Response to “മാമ്പഴ പുളിശ്ശേരി”

%d bloggers like this: