മാസമുറ സമയത്ത് ഏറെ അസ്വസ്ഥത അനുഭവിക്കുന്നുണ്ടോ നിങ്ങള്‍? പരിഹാരത്തിന് ഇവകൂടി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തൂ

ആര്‍ത്തവസമയത്ത് സ്ത്രീകള്‍ ഭക്ഷണകാര്യത്തില്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. കാരണം ഈ സമയത്ത് ശരീരത്തില്‍ നിന്നും രക്തം കൂടുതല്‍ നഷ്ടപ്പെടുന്നതു കൊണ്ട് വിളര്‍ച്ചയും തളര്‍ച്ചയുമുണ്ടാകാന്‍ സാധ്യത കൂടുതല്‍ തന്നെയാണ്.

അയേണ്‍ അടങ്ങിയ ആഹാര സാധനങ്ങള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുകയാണ് ആദ്യം ചെയ്യേണ്ടത്. മുട്ടയുടെ  ഉണ്ണി(മഞ്ഞക്കരു) ഉരുളക്കിഴങ്ങ് ബ്രോക്കോളി തുടങ്ങിയവയില്‍ അയേണ്‍ ധാരാളം അടങ്ങിയിരിക്കുന്നു.

അയേണിനൊപ്പം വേണ്ട മറ്റൊരു ധാതുവാണ് സിങ്ക്. സ്ത്രീകള്‍ക്ക് പുരുഷന്മാര്‍ക്കൊപ്പം സിങ്ക് ആവശ്യമില്ലെങ്കിലും മാസമുറ സമയത്ത് ഇത് അത്യാവശ്യമാണ്. കാരണം ശരീരത്തിന്റെ പ്രതിരോധശേഷി നഷ്ടപ്പെടുന്ന സമയമാണിത്. ഇതുകൊണ്ടു തന്നെ അണുബാധ പോലുള്ള രോഗങ്ങള്‍ വരാനും സാധ്യത കൂടുതല്‍. മാത്രമല്ല, പ്രീ മെന്‍സ്ട്രല്‍ സിന്‍ഡ്രോം, വയറുവേദന പോലുള്ള പ്രശ്‌നങ്ങള്‍ കുറയ്ക്കാനും ഇത് സഹായിക്കും.

മാസമുറ സമയത്ത് മിക്ക സ്ത്രീകളിലും കാണപ്പെടുന്ന അസുഖമാണ് വയറിനും നടുവിനുമുള്ള വേദന.  സിങ്ക് അടങ്ങിയ ഭക്ഷണങ്ങള്‍ ധാരാളം കഴിച്ചാല്‍ ഈ വേദന ഇല്ലാതാക്കാം. ഞണ്ടിറച്ചി, മത്തങ്ങാ, ഗോതമ്ബ്, തൈര് , ചെമ്മീന്‍ തുടങ്ങിയവയില്‍ സിങ്ക് ധാരാളം അടങ്ങിയിട്ടുണ്ട്.  മാസമുറ സമയത്ത് ഇവയെല്ലാമോ അല്ലെങ്കില്‍ ഏതെങ്കിലുമോ കഴിച്ചാല്‍ വയറുവേദന മൂലമുണ്ടാകുന്ന അസ്വസ്ഥതകല്‍ പരിഹരിക്കാം. രക്തം ഉണ്ടാകാനും രക്തപ്രവാഹം സുഗമമാക്കാനും തണ്ണിമത്തന്‍ വളരെയധികം സഹായിക്കുന്നു. ഇതും മാസമുറ സമയത്ത് ഭക്ഷണത്തില്‍ തീര്‍ച്ചയായും ഉള്‍പ്പെടുത്തേണ്ട ഒന്നാണ്.

 

No Comments

Be the first to start a conversation

%d bloggers like this: