മുസ്ലീങ്ങള്‍ ഇവിടെ ജീവിക്കണ്ടാ, നാടുവിട്ടില്ലെങ്കില്‍ കൊന്നുകളയും’; കാട്ടാക്കടയില്‍ യുവാവിനെ മൂന്നംഗ സംഘം മര്‍ദ്ദിച്ചതായി പരാതി

കാട്ടാക്കടയില്‍ മുസ്ലിം യുവാവിനെ മൂന്നുപേര്‍ ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി. ജാര്‍ഖണ്ഡ് സ്വദേശി കലാം എന്ന ഇര്‍സാബിനെയാണ് ആക്രമിച്ചത്. കട്ടാകട മാര്‍ക്കറ്റിനു സമീപത്തെ ഹോട്ടലില്‍ പാചകത്തൊഴിലാളിയായി ജോലി നോക്കുകയാണ് കലാം.

ഞാറാഴ്ച രാത്രിയോടെയായിരുന്നു സംഭവം.എസ് എന്‍ നഗറില്‍ ശ്രീകുമാറിന്റെ വീട്ടില്‍ താമസിക്കുന്ന കലാം, ജോലി കഴിഞ്ഞു വരവെ സംഘം തടഞ്ഞു നിറുത്തുകയും മര്‍ദ്ദിക്കുകയുമായിരുന്നു എന്ന് കലാം പറഞ്ഞു.തടഞ്ഞു നിറുത്തിയ സംഘത്തിലുള്ളവര്‍ പേരു ചോദിക്കുകയും തുടര്‍ന്ന് ക്രൂരമായി മര്‍ദിക്കുകയും ചെയ്തു.

ശരീരമാസകലം ഏറ്റ മര്‍ദനത്തില്‍ നെഞ്ചിലെയും മുതുകിലെയും ചതവുകള്‍ ഗുരുതരമാണ് .സ്വന്തം നാട്ടിലേക്ക് പോകണമെന്ന് പറഞ്ഞ് സംഘം ഭീക്ഷണിപ്പെടുത്തിയതായും കലാം പൊലീസിനെ അറിയിച്ചു.ആര്യനാട് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ അനില്‍ കുമാര്‍ , കാട്ടാകട സബ് ഇന്‍സ്പെക്ടര്‍ ബിജു കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

സി പി എം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ ,കാട്ടാക്കട എം എല്‍ എ .ഐ ബി സതീഷ് ,ഡി വൈ എഫ് ഐ ജില്ലാ സെക്രട്ടറി ഐ സാജു എന്നിവര്‍ കാട്ടാക്കട ആശുപത്രിയില്‍ എത്തി കലാമില്‍ നിന്ന് വിവരങ്ങള്‍ ചോദിച്ചറിഞ്ഞു.

No Comments

Be the first to start a conversation

%d bloggers like this: