മുഹാജിറിനു എന്ത് കൊണ്ട് അനുമതി നിഷേധിച്ചു. : സംവിധായകൻ മുനീർ അഹമ്മദിന്റെ ഫേസ് ബുക്ക് കുറിപ്പ്

 

 

കുവൈത്തിൽ നിന്നുമുള്ള കലാകാരന്മാർ  അണിയിച്ചൊരുക്കിയ പ്രവാസികളുടെ കഥ  പറയുന്ന മുഹാജിർ  എന്ന സിനിമക്ക്  കേരള സർക്കാരിന്റെ iഇന്റർനാഷണൽ ഡോക്യുമെന്ററി ആൻഡ് ഷോർട് ഫിലിം ഫെസ്റ്റിവലിൽ ” അനുമതി നിഷേധിച്ച കേന്ദ്ര നിലാപാടിനെതിരെ പ്രതിഷേധം.  സംവിധായകൻ മുനീർ അഹമ്മദിന്റെ ഫേസ് ബുക്ക്  കുറിപ്പ് .

മുഹാജിർ എന്ന ഞങ്ങളുടെ ഹ്രസ്വ ചിത്രത്തിനു കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം പ്രദർശനാനുമതി നിഷേധിച്ചു എന്ന വാർത്ത ഞെട്ടലോടെയാണ് കേട്ടത് . തിരുവനന്തപുരത്തു നടക്കുന്ന അന്താരാഷ്‌ട്ര ഡോക്യുമെന്ററി മേളയിൽ ‘Migrant Bodies, Native Hearts’ വിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ചിത്രത്തിനു കാശ്മീർ ബന്ധം ആരോപിച്ചാണ് കേന്ദ്രം അനുമതി നിഷേധിച്ചതെന്നു NDTV റിപ്പോർട്ട് ചെയ്തിരുന്നു.( http://www.ndtv.com/…/4-documentaries-on-kashmir-jnu-cannot… ) എന്നാൽ സിനിമയിൽ ദേശവിരുദ്ധ പരാമർശങ്ങളൊന്നും ഇല്ലെന്നും അപേക്ഷയിലെ സാങ്കേതിക പിഴവാണ് അനുമതി ലഭിക്കാതിരിക്കാനുള്ള കാരണമെന്നും ആയിരുന്നു ചലച്ചിത്ര അക്കാദമി ചെയർമാൻ കമലിന്റെ പ്രതികരണം . ഇക്കാര്യം കേന്ദ്രത്തെ ധരിപ്പിച്ചിട്ടുണ്ടെന്നും അനുമതി ലഭിക്കുമെന്ന് തന്നെയാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞിരുന്നു . പക്ഷെ അക്കാദമി അധ്യക്ഷൻറെ പ്രതീക്ഷ അസ്ഥാനത്തായി ഷെഡ്യൂൾ ചെയ്ത സമയത്തിനു തൊട്ടുമുന്പെങ്കിലും പ്രദർശനാനുമതി ലഭിക്കുമെന്ന ഞങ്ങളുടെ കാത്തിരിപ്പും വെറുതെയായി . പ്രവാസലോകത്തെ പരിമിതികൾക്കുള്ളിൽ നിന്ന് ഞങ്ങൾ നിർമിച്ച കൊച്ചു സിനിമക്കു കാരണമെന്താണെന്നു പോലും പറയാതെ കേന്ദ്ര വിദേശകാര്യ മന്ത്രാലയം അയിത്തം കൽപ്പിച്ചു. കുവൈത്ത് പോലൊരു വിദേശ രാജ്യത്തു ലഭിക്കുന്ന ആവിഷ്കാര സ്വാതന്ത്ര്യം പോലും മാതൃ രാജ്യത്തു നിഷേധിക്കപ്പെട്ടിരിക്കുന്നു . ചലച്ചിത്ര അക്കാദമി അധ്യക്ഷന്റെ വാക്കുകൾ കടമെടുത്താൽ സാംസ്കാരിക അടിയന്തിരാവസ്ഥ . രോഹിത് വെമുലയും ജെ എൻ യു സംഭവവും കാശ്മീർ വിഷയവും ചർച്ച ചെയ്യപ്പെടുന്നത് ഭരണകൂടം ഭയക്കുന്നുണ്ടാകും . എന്നാൽ ഗൾഫ് മരുഭൂമിയിലെ ആടുജീവിതത്തിന്റെ കഥപറയുന്ന മുഹാജിർ വിലക്കിയത് എന്തിന് ?
‘മുഹാജിർ’ എന്ന വാക്കിനു വിക്കിപീഡിയ നൽകുന്ന നിർവചനം ഇങ്ങനെ: Muhajir is an Arabic-origin term used in Pakistan to describe Muslim immigrants, of multi-ethnic origin, and their descendants, who migrated from various regions of India after the Partition of India to settle in the newly independent state of Pakistan. അർത്ഥ നിർവചനത്തിലെ ഈ പാകിസ്ഥാൻ ബന്ധം അല്ലാതെ ചിത്രത്തിൻറെ പ്രമേയത്തിലോ അവതരണത്തിലോ ദേശ വിരുദ്ധമായി ഒന്നുമില്ലെന്ന്‌ ചിത്രം കാണുന്നവർക്കു മനസ്സിലാകും(https://www.youtube.com/watch?v=yNdjMElUpfM )

പ്രജകൾ എന്ത് കഴിക്കണമെന്നും എന്ത് എഴുതണമെന്നും എന്ത് പറയണമെന്നും ഭരണകൂടം നിശ്ചയിക്കുന്ന ഒരു ദുരവസ്ഥയെ ആണല്ലോ എല്ലാ കൊല്ലവും ആഗസ്റ്റ് പതിനഞ്ചിനു നമ്മൾ മധുരം വിളമ്പി ആഘോഷിക്കുന്നത് എന്നോർക്കുമ്പോഴാണ് സങ്കടം.

ഏതായാലും IDSFK യിലേക്ക് മുഹാജിറിനെ പരിഗണിച്ച സംസ്ഥാന ചലച്ചിത്ര അക്കാദമിക്കും, നിമിത്തം ആയ CS Venkiteswaran സാറിനും, കുവൈത്തിലെ കേരള അസോസിയേഷനും ഞങ്ങളെ പ്രോത്സാഹിപ്പിച്ച എല്ലാ സുഹൃത്തുക്കൾക്കും നന്ദി അറിയിക്കുന്നു . മേളയിൽ പ്രദർശിപ്പിക്കപ്പെട്ട മറ്റു പ്രവാസി സിനിമകളുടെ അണിയറക്കാർക്കു അഭിനന്ദനങ്ങളും മാറ്റിനിർത്തപ്പെട്ട ചലച്ചിത്രപ്രവർത്തകരോട് ഐക്യദാർഢ്യവും അറിയിക്കുന്നു .

Four documentary films – two on Kashmir, one on the suicide of Hyderabad scholar Rohith Vemula and another on the trouble in Delhi’s prestigious Jawaharlal Nehru University – have received a thumbs down from the Centre’s Information and Broadcasting ministry for failing the “sensitivity” test. Minis…
NDTV.COM

No Comments

Be the first to start a conversation

%d bloggers like this: