മ്യൂസിക് ബീറ്റ്‌സ് ഇന്‍ അസോസിസിയേഷന്‍ വിത്ത് ബദര്‍ അല്‍ സമാ പ്രെസെന്റ്‌സ് ‘ക്യാഡന്‍ സാ മിസ്റ്റിക്കാ’

മ്യൂസിക് ബീറ്റ്‌സ് ഈവന്റ് മാനേജ്‌മെന്റ് ടീമിന്റെ അഞ്ചാം വാര്‍ഷിക ആഘോഷം അബ്ബാസിയയിലെ മറീന ഹാളില്‍ വച്ച്‌ നവംബര്‍ 17 ന് ആറുമണി മുതല്‍ നടത്തപ്പെടുന്നു. നിതിന്‍ തോട്ടത്തിലിന്റെ സംവിധാനത്തില്‍ നടത്തപ്പടുന്ന മെഗാഷോ ‘ക്യാഡന്‍സാമിസ്റ്റിക്കാ’, ബദര്‍ അല്‍ സമാ മെഡിക്കല്‍ സെന്റര്‍ മെയിന്‍ സ്‌പോണ്‍സര്‍ ആയിരിക്കും .

ഈ ഗ്രാന്‍ഡ്‌ മെഗാഷോയില്‍, പ്രശസ് സംഗീത സംവിധായകനും, നടനും, ഗായകനുമായ  വിനീത് ശ്രീനിവാസനും, ഐഡിയ സ്റ്റാര്‍ സിംഗര്‍ ഫെയിം ശ്രീനാഥ്, രേഷ്മ, അനൂപ്, എന്നിവര്‍ക്ക്ഒപ്പം മ്യൂസിക്ക് ബീറ്റ്‌സിന്റെ സ്വന്തം ഗായകരായ അരുണ്‍, റബേക്ക, മെര്‍ലിന്‍ ,എയ്ഞലിന്‍ എന്നിവരും പങ്കെടുക്കുന്നു.

നമ്മുടെ മനസ്സിനെ വായിച്ചറിയുന്ന പ്രശസ്ത മെന്റലിസ്‌റ്  ആതിയും, കുവൈറ്റിലെ പ്രശസ്തമായ ഡാന്‍സ് ഗ്രൂപ്പ് ആയ ഡികെ ഡാന്‍സ് വേള്‍ഡിന്റെ മനോഹരമായാ  പരിപാടികളും ഈ ഗ്രാന്‍ഡ്‌ മെഗാഷോയിക്ക് മാറ്റ് കൂട്ടുന്നു.

ഈപരിപാടികള്‍ ഏകോപിപ്പിക്കുന്നത്, സ്മാര്‍ട്ട്‌ഷോ / ഡി4 ഡാന്‍സ് എന്നീ  ടീവി ഷോയില്‍ കൂടി നമുക്ക് എല്ലാം  പ്രിയങ്കരി ആയ പ്രമുഖ അവതാരിക അലീന പടിക്കല്‍ ആണ് . ബദര്‍ അല്‍ സമാ സെന്റര്‍ ബ്രാഞ്ച് മാനേജര്‍ അബ്ദുല്‍ റസാഖ്, മാര്‍ക്കറ്റിംഗ് മാനേജര്‍ നിതിന്‍ മേനോന്‍, സൂരജ് എന്നിവര്‍ പ്രസ് മീറ്റില്‍ പങ്കെടുക്കുന്നു.

No Comments

Be the first to start a conversation

%d bloggers like this: