ലൈവ് വീഡിയോ എടുക്കാം ഇനി പ്രിസ്മയിലും

ഐഫോണ്‍ ഉപഭോക്താക്കളുടെ കുത്തകയായി തിളങ്ങി നിന്ന പ്രിസ്മ ആപ്പ് പിന്നീടു ആന്‍ഡ്രോയിഡിലേക്കും ചേക്കേറി നിരവധി ആരാധകരെ സൃഷ്ടിച്ചിരുന്നു. ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം പ്രിസ്മ ഇനിമുതല്‍ ഫെയ്സ്ബുക്ക് ലൈവ് വീഡിയോകളിലും തരംഗം സൃഷ്ടിക്കാന്‍ പോവുകയാണ്

ആദ്യഘട്ടത്തില്‍ ഐഫോണ്‍ ഉപഭോക്താക്കള്‍ക്ക്‌ മാത്രമായിരിക്കും ഈ ആപ്പ് ഫെയ്സ്ബുക്കില്‍ ഉപയോഗിക്കാന്‍ കഴിയുക എന്നാണ് അറിയാന്‍ കഴിയുന്നത്.

ആളുകള്‍ തമ്മിലുള്ള സമ്പര്‍ക്കം ഏറ്റവും പുതിയ സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് കൂടുതല്‍ നിറപ്പകിട്ടുള്ളതാക്കുക എന്നതാണ് തങ്ങളുടെ ലക്‌ഷ്യം എന്ന് പ്രിസ്മ സി.ഇ.ഓ അലെക്സ്സി മോസ്സിയിന്‍കോവ് പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു.

എട്ടു രീതികളില്‍ ആയിരിക്കും ആദ്യ ഘട്ടത്തില്‍ ഫെയ്സ്ബുക്കില്‍ പ്രിസ്മ പ്രത്യക്ഷപെടുക. ‘The scream, Tokyo, Gothic, and Illegal Beauty എന്നിവ അതില്‍ ഉള്‍പെടുന്നു.

‘സ്റ്റൈല്‍ ട്രാന്‍സ്‌ഫര്‍’ എന്നതായിരിക്കും വിവിധ രൂപത്തിലേക്ക് തങ്ങളുടെ ചിത്രങ്ങള്‍ മാറ്റാന്‍ വേണ്ടി ആളുകള്‍ ഉപയോഗിക്കുന്ന ശൈലിക്ക് പറയുക എന്നും മോസ്സിയിന്‍കോവ് കൂട്ടിച്ചേര്‍ത്തു.

മോസ്സിയിന്‍കോവ് ഫെയ്സ്ബുക്കില്‍ പങ്കുവച്ച വീഡിയോയില്‍ എപ്രകാരം ആയിരിക്കും പ്രിസ്മ ഫാന്‍സ്‌ ഈ പുതിയ സൗകര്യം ഉപയോഗിക്കേണ്ടത് എന്നു വ്യക്തമാക്കുന്നുണ്ട്.

ഈ വര്‍ഷം ജൂണില്‍ പുറത്തിറങ്ങിയ പ്രിസ്മ ആപ്പ് ഇതുവരെയായി ഏഴു കോടിയില്‍ അധികംപേര്‍ ഡൌണ്‍ലോഡ് ചെയ്ത് കഴിഞ്ഞു. ഫെയ്സ്ബുക്ക് വീഡിയോ ഏവര്‍ക്കും ലഭ്യമായ ഈ സമയത്ത് പ്രിസ്മയുടെ വരവു കൂടുതല്‍ ആരാധകരെ സൃഷ്ടിക്കും എന്നത് തീര്‍ച്ചയാണ്.

 

No Comments

Be the first to start a conversation

%d bloggers like this: