ലോകം ചുറ്റാനുള്ള ഒരു ചാനലിന്‍റെ ഓഫര്‍ ശില്പ ഷെട്ടി നിരസിച്ചു !

അതെ…ശില്പ ഷെട്ടിക്ക് ലോകം ചുറ്റാനുള്ള താല്പര്യമൊന്നും ഇപ്പോഴില്ല. അതിന് രണ്ടു കാരണങ്ങളാണ് മുഖ്യമായും ഉള്ളത്. അതിലൊന്ന് താരം സ്വന്തമായി ആരംഭിച്ച ഹോം ഷോപ്പിംഗ്‌ ബിസിനസ്സില്‍ ശ്രദ്ധിക്കാനാണ്, മറ്റൊന്ന് എഴുതി തുടങ്ങിയ ഹെല്‍ത്ത് & ഫിറ്റ്നസ് പുസ്തകം പൂര്‍ത്തീകരിക്കലുമാണ്. പക്ഷെ ഇതിലൊക്കെ ഉപരി കുടുംബത്തിന്‍റെ നാളുകളോളം വിട്ടുനില്‍ക്കേണ്ടി വരുമെന്ന പ്രയാസം ആണെന്നും പറയാം.

ഒരു ലോക പ്രശസ്ത ചാനലിന്‍റെ ട്രാവെലിംങ്ങ് ഷോയുടെ അവതാരകയായാണ് താരത്തിന് ക്ഷണം ലഭിച്ചത്. എന്നാല്‍ മേല്‍പ്പറഞ്ഞ കാരണങ്ങളാല്‍ ശില്പ ആ അസുലഭ സൌഭാഗ്യം നിരസിക്കുകയാണ് ഉണ്ടായത്.

ഈ ഷോയുടെ ലക്‌ഷ്യം എന്താണെന്നുവച്ചാല്‍ ലോകത്തുള്ള എല്ലാ രാജ്യങ്ങളിലുമുള്ള പ്രാദേശികമായ വസ്തധാരണ രീതികള്‍ ലോകത്തിന് മുഴുവന്‍ കാണിച്ചു കൊടുക്കുക എന്നതാണ്. തങ്ങളുടെ വസ്ത്ര ധാരണത്തിലൂടെ ഓരോ പ്രദേശത്തിന്റെയും, സംസ്കാരത്തിന്റെയും തനിമ നിലനിര്‍ത്തുന്നത് എങ്ങിനെയെന്നും ഈ ഷോ അനാവരണം ചെയ്യുന്നു.

അതുപോലെതന്നെ ഈ ഷോയില്‍ ലോകം ചുറ്റാന്‍ ഇതിന്‍റെ അവതാരകയുടെ കൂടെ ഒരു ഫാഷന്‍ ഡിസൈനര്‍ കൂടി ഉണ്ടാകും. ഇവര്‍ അതത് ദേശത്തെ വസ്ത്രങ്ങള്‍ അവതാരകയ്ക്കുവേണ്ടി തയ്യാറാക്കുകയും അത് ഷോയില്‍ ഉപയോഗിക്കുകയും ചെയ്യും.

ഇങ്ങനെ വളരെ വ്യത്യസ്തമായ ഒരു ഷോയാണ് സ്ഥിരമായി ലോകം ചുറ്റുമ്പോള്‍ നഷ്ടപ്പെടാന്‍ സാധ്യതയുള്ള, കുടുംബത്തോടൊപ്പം ചിലവഴിക്കേണ്ട സമയവും മറ്റും നഷ്ടപ്പെടും എന്ന കാരണത്താല്‍ ശില്പ ഒഴിവാക്കിയത്.

No Comments

Be the first to start a conversation

%d bloggers like this: