ലൗ ജിഹാദ് ആരോപിച്ച് യുവാവിനെ ജീവനോടെ ചുട്ടെരിച്ചു

ഉദയ്പൂര്‍: രാജസ്ഥാനിലെ ഉദയ്പൂരില്‍ ലൗ ജിഹാദ് ആരോപിച്ച്‌ യുവാവിനെ  ജീവനോടെ ചുട്ടെരിച്ചു. പശ്ചിമ ബംഗാളിലെ മാല്‍ദയില്‍നിന്നു കുടിയേറിയ മുഹമ്മദ് അഫ്രസുള്‍ എന്ന തൊഴിലാളിയാണു ദാരുണമായി കൊല്ലപ്പെട്ടത്.
രാംസമന്ദില്‍ കരാര്‍ തൊഴിലാളിയായിരുന്നു ഇയാള്‍. ക്രൂരമായ കൊലപാതകത്തിന്റെ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചിരുന്നു. വീഡിയോ വൈറലായതോടെ തൊഴിലുടമ ശുംഭുലാല്‍ റീഗര്‍ അറസ്റ്റിലായി. റീഗറിന്റെ സുഹൃത്താണു ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയത്. മുഹമ്മദ് അഫ്രസുള്ളിന്റെ മൃതദേഹം രാജ്സമന്ദ് ഹോഡിനു സമീപത്തു നിന്നാണു കണ്ടെത്തിയത്. ലൗ ജിഹാദിന്റെ അവസ്ഥ ഇതായിരിക്കുമെന്നു പറഞ്ഞ് ഭീഷണിപ്പെടുത്തിയാണു യുവാവിനെ മഴുകൊണ്ട് വെട്ടിയത്. കൂടുതല്‍ അന്വേഷണത്തിനു രാജസ്ഥാന്‍ ആഭ്യന്തരമന്ത്രി ഗുലാബ് ചന്ദ് കട്ടാരിയ പ്രത്യേകസംഘത്തെ നിയോഗിച്ചു. സംഭവം വര്‍ഗീയ സംഘര്‍ഷത്തിലേക്ക് നീങ്ങാന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നു സംസ്ഥാനത്ത് അതീവ ജാഗ്രത പ്രഖ്യാപിച്ചു. റീഗറിന്റെ സഹോദരിയുമായി മുഹമ്മദിനുള്ള ബന്ധമാണു ലൗ ജിഹാദ് ആരോപിച്ച്‌ കൊലപാതകത്തിലേക്കു നയിച്ചതെന്നും റിപ്പോര്‍ട്ടുണ്ട്. സ്ഥലത്തുനിന്നു കൊലയ്ക്ക് ഉപയോഗിച്ച കോടാലിയും ഒരു സ്കൂട്ടറും കണ്ടെടുത്തു. ജോലി വാഗ്ദാനം ചെയ്താണ് റീഗര്‍ മുഹമ്മദിനെ ഇവിടെയെത്തിച്ചത്. കൊല തത്സമയം പകര്‍ത്താനാണു കൂട്ടുകാരനെ ഒപ്പം കൂട്ടിയത്.
മുഹമ്മദ് ജീവനുവേണ്ടി കേഴുന്നതും അടിച്ചുവീഴ്ത്തുമ്പോള്‍ സഹായത്തിന് നിലവിളിക്കുന്നതും വീഡിയോയില്‍ കാണാം. ജീവനോടെ കത്തിക്കുമ്പോഴും മുഹമ്മദ് നിലവിളിക്കുകയായിരുന്നു

No Comments

Be the first to start a conversation

%d bloggers like this: