ഴവൂര്‍ വിജയന്‍ (65) അന്തരിച്ചു.

കൊച്ചി > എന്‍സിപി സംസഥാന അധ്യക്ഷന്‍ ഉഴവൂര്‍ വിജയന്‍ (65) അന്തരിച്ചു.  കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ഞായറാഴ്ച രാവിലെ 6.55 ന് ആയിരുന്നു അന്ത്യം. ഹൃദയ- ഉദരസംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ഒരുമാസമായി ചികില്‍സയിലായിരുന്നു. കോട്ടയത്തുനിന്നും കഴിഞ്ഞ 11നാണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ശനിയാഴ്ച രാവിലെയോടെ രോഗം മൂര്‍ഛിച്ചപ്പോള്‍ വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. ഞായറാഴ്ച രാവിലെ 10ന് കോട്ടയത്തേക്ക് കൊണ്ടുപോകുന്ന മൃതദേഹം ഉച്ചയ്ക്ക് 12 മുതല്‍ വൈകിട്ട് 4 വരെ കോട്ടയം തിരുനക്കര മൈതാനിയില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. തുടര്‍ന്ന് കുറിച്ചിത്താനത്തെ വസതിയിലേക്ക് കൊണ്ടുപോകും. തിങ്കളാഴ്ച രണ്ട് മണിക്കാണ് സംസ്ക്കാരം.
Read more: http://www.deshabhimani.com/news/kerala/uzhavoor-vijayan-is-dead/659329

No Comments

Be the first to start a conversation

%d bloggers like this: