വടക്കന്‍ ഇറാഖില്‍ ശക്തമായ ഭൂചലനം, മരണം 130കടന്നു, അബുദാബിയും കുവൈത്തും കുലുങ്ങി

ബാഗ്ദാദ്: ശക്തമായ ഭൂചലനത്തില്‍ പശ്ചിമേഷ്യ വിറച്ചു. ഇറാനുമായി അതിര്‍ത്തി പങ്കിടുന്ന വടക്കന്‍ ഇറാഖിലെ കുര്‍ദ് മേഖലയാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം.

ഇറാന്‍ ഔദ്യോഗിക വാര്‍ത്ത ഏജന്‍സി നല്‍കുന്ന വിവരമനുസരിച്ച്‌ ഇതുവരെ 130 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. റിക്ടര്‍ സ്കെയിലില്‍ 7.2 രേഖപ്പെടുത്തിയ കമ്ബനം മൂന്നു മിനിറ്റോളം നീണ്ടു നിന്നതിനാല്‍ മരണസംഖ്യ കൂടാനാണ് സാധ്യത. മേഖലയില്‍ തുടര്‍ചലനങ്ങള്‍ക്കുള്ള സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

ഇറാഖിലെ സുലൈമാനിയ പ്രഭവകേന്ദ്രമായി പ്രാദേശിക സമയം ഒമ്ബതരയോടെയാണ് ഭൂചലനം ഉണ്ടായത്. കുവൈത്തിന്റെ പല ഭാഗങ്ങളിലും ഷാര്‍ജയിലും അബുദാബിയിലും ദുബായിലും കമ്ബനം അനുഭവപ്പെട്ടു. കുവൈത്തില്‍ ആളപായമുള്ളതായി റിപ്പോര്‍ട്ടില്ല.

രക്ഷാപ്രവര്‍ത്തനങ്ങള്‍ ഇപ്പോഴും പുരോഗമിക്കുകയാണ്. രാത്രിയായതിനാല്‍ തകര്‍ന്നു കിടക്കുന്ന കെട്ടിടാവശിഷ്ടങ്ങളില്‍ നിന്നും ആളുകളെ കണ്ടെത്തുകയെന്നത് ഏറെ ബുദ്ധിമുട്ടാണ്. നേരം വെളുക്കുന്നതോടെ മാത്രമേ ചിത്രം കൂടുതല്‍ വ്യക്തമാകൂവെന്നാണ് ഇറാനില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

സെപ്തംബറില്‍ മെക്സിക്കോയിലുണ്ടായ ഭൂചലനത്തില്‍ 217 പേരാണ് കൊല്ലപ്പെട്ടത്.

റിക്ടര്‍ സ്കെയിലില്‍ 7.1 രേഖപ്പെടുത്തിയ കമ്പനത്തില്‍ ആയിരക്കണക്കിനാളുകള്‍ക്കാണ് പരിക്കേറ്റിരുന്നത്.

അതെ സമയം കേരളത്തില്‍ ഇടുക്കി ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നേരിയ ഭൂചലനം അനുഭവപ്പെട്ടു. ചെറുതോണിയിലും സമീപപ്രദേശങ്ങളിലുമാണ് പുലര്‍ച്ചെ 4.30ഓടെ ചലനം അനുഭവപ്പെട്ടത്. റിക്ടര്‍ സ്കെയിലില്‍ 2.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായത്.

No Comments

Be the first to start a conversation

%d bloggers like this: