വൈദ്യുതിയും ഇന്റര്‍നെറ്റും മൊബൈല്‍ഫോണും ഇല്ലാത്ത കാലത്ത് ജീവിക്കാന്‍ ഒരുങ്ങിക്കോളൂ……വരുന്നൂ ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രകൃതിദുരന്തം, ശാസ്ത്രംകൊണ്ട് നേടിയതെല്ലാം കത്തിച്ചുചാമ്പലാക്കാന്‍, .

വൈദ്യുതിയും ഇന്റര്‍നെറ്റും മൊബൈല്‍ഫോണും ഇല്ലാതെ ഒരു നിമിഷംപോലും വയ്യെന്നായിരിക്കുന്നു നമുക്കെല്ലാം. ഇങ്ങനെയുള്ള സാഹചര്യത്തില്‍ മാസങ്ങളോളം വൈദ്യതിഇല്ലാതായാലുള്ള അവസ്ഥ ആലോചിച്ചിട്ടുണ്ടോ? ഇല്ല അല്ലെ? എങ്കില്‍ നാസ ആലോചിച്ചുതുടങ്ങിയിരിക്കുന്നു, ആ അവസ്ഥ തരണം ചെയ്യേണ്ട മാര്‍ഗങ്ങളെക്കുറിച്ച്. ലോകത്തിന്‍റെ നിലനില്‍പ്പിനെതന്നെ ബാധിക്കുന്ന ഈ പ്രശ്നത്തെ എങ്ങനെ നേരിടുന്നതിനുള്ള തയാറെടുപ്പുകള്‍ നാസയിലെ ശാസ്ത്രഞ്ജര്‍ തുടങ്ങിക്കഴിഞ്ഞു.

ഇതൊരു സംശയത്തില്‍നിന്നും ഉണ്ടായ വെറും ആശങ്കയല്ല. 1859-ല്‍ യൂറോപ്പിനെയും വടക്കേ അമേരിക്കയേയും കനത്തനാശത്തിലേക്ക് തള്ളിയിട്ട ആ സൗരകൊടുംകാറ്റ് താമസിയാതെ വീണ്ടും ഭൂമിയിലെത്തും. ഇത് മുന്നില്‍കണ്ടുള്ള തയാറെടുപ്പുകളാണ് നാസയില്‍ നടക്കുന്നത്. 1859-ല്‍ അമേരിക്കയിലെയും യൂറോപ്പിലെയും ടെലിഗ്രാഫിക് സംവിധാനങ്ങള്‍ മുഴുവന്‍ സൌരക്കാറ്റിനാല്‍ നശിപ്പിക്കപ്പെട്ടിരുന്നു. എന്നാല്‍ ശാസ്ത്രം അതിന്റെ പുരോഗതിയുടെ കൊടുമുടിയില്‍ നില്‍ക്കുന്ന ഈ സമയത്ത് സൗരക്കാറ്റ് വീശിയാല്‍ ലോകം തന്നെ ഇല്ലാതായിപ്പോകുന്ന അവസ്ഥയാകും ഉണ്ടാകാന്‍ പോകുന്നത്. സൂര്യനില്‍ നിന്നുള്ള ശക്തിയേറിയ വൈദ്യുതകാന്തിക തരംഗങ്ങളാല്‍ വൈദ്യുതനിലയങ്ങള്‍ കത്തിചാമ്പലാകും, ക്രെഡിറ്റ്കാര്‍ഡുകള്‍, ഇന്റര്‍നെറ്റ്‌ മൊബൈല്‍ഫോണ്‍ ഒന്നും പ്രവര്‍ത്തിക്കാതെയാകും

2012-ല്‍ സൗരക്കാറ്റ് ഭൂമിക്കടുത്തുവരെ എത്തിയെങ്കിലും ഭൂമിയില്‍ പതിക്കാതെപോയി. 2022-ല്‍ അത് ഭൂമിയില്‍ പതിക്കാന്‍ 12% സാധ്യതയാണ് ശാസ്ത്രലോകം കാണുന്നത്. നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രകൃതിദുരന്തമായാണ് സൌരക്കാറ്റിനെ ശാസ്ത്രലോകം കാണുന്നത്. ഭൂമിയിലെ എല്ലാ രാജ്യങ്ങളും ഇതിന്‍റെ കെടുതികള്‍ അനുഭവിക്കേണ്ടിവരും

No Comments

Be the first to start a conversation

%d bloggers like this: