സംസ്ഥാനത്ത് പ്ളാസ്റ്റിക്ക് നിരോധനത്തിനൊരുങ്ങി സർക്കാർ;പ്ളാസ്റ്റിക്ക് കാരിബാഗുകൾ പൂർണ്ണമായി നിർത്തലാക്കും

50 മെെക്രോണിൽ താഴെയുള്ള പ്ളാസ്റ്റിക്കിൻ്റെ ഉപയോഗത്തിന് സർക്കാർ

നിയന്ത്രണം കൊണ്ടുവരുന്നു.നിശ്ചിത സമയപരിധിക്കുള്ളിൽ 50 മെെക്രോണിൽ താഴെയുള്ള പ്ളാസ്റ്റിക്ക് ഉത്പന്നങ്ങൾ നിരോധിക്കുവാനാണ് തീരുമാനം.ഇത് സംബന്ധിച്ച നിർദ്ദേശം എല്ലാ തദ്ദേശ സ്ഥാപനങ്ങൾക്കും സർക്കാർ നൽകിയിട്ടുണ്ട്.കേന്ദ്രസർക്കാർ 2016-ൽ പുറപ്പെടുവിച്ച ഉത്തരവിൻ്റെ അടിസ്ഥാനത്തിൽ ഹരിത കേരള മിഷനിൽ ഉൾപ്പെടുത്തിയാണ് പ്ളാസ്റ്റിക്ക് നിരോധനം നടപ്പിലാക്കുന്നത്.പ്ളാസ്റ്റിക്ക് കാരി ബാഗുകൾക്ക് തിരുവനന്തപുരം കോർപ്പറേഷനിൽ നടപ്പിലാക്കിയ സമ്പൂർണ്ണ നിരോധനം

വിജയകരമായതിൻ്റെ പശ്ചാത്തലത്തിലാണ് സമ്പൂർണ്ണ നിരോധനത്തിനായി സർക്കാർ ഒരുങ്ങുന്നത്.ഇതിന് ബദലായി പേപ്പർ കാരി ബാഗുകൾ വ്യാപകമാക്കാനാണ് തീരുമാനം.വ്യാപാരികളിൽ നിന്ന് എതിർപ്പുണ്ടാകാൻ സാദ്ധ്യത ഉള്ളതിനാൽ കൂടുതൽ കൂടിയാലോചനകൾക്ക് ശേഷം മാത്രമേ തീരുമാനം നടപ്പിലാക്കുകയുള്ളു.

പൂർണ്ണമായി നിരോധനമേർപ്പെടുത്തിയാൽ ജനങ്ങൾക്ക് ബുദ്ധിമുട്ടാകാൻ സാദ്ധ്യത ഉള്ളതിനാലാണ് ആദ്യ പടിയായി 50 മെെക്രോൺ വരെയുള്ള പ്ളാസ്റ്റിക്ക് നിരോധനം നടപ്പിലാക്കുന്നതിനെ പറ്റി സർക്കാർ ആലോചിക്കുന്നത്.

No Comments

Be the first to start a conversation

%d bloggers like this: