സഖാവ് ഇനി കണ്ടുകൊണ്ട് കേള്‍ക്കാം, ദൃശ്യാവിഷ്കാരത്തില്‍ സാം മാത്യുവും ആര്യ ദയാലും

പോയ മാസം കേരളത്തിലെ യുവത്വം   ചുണ്ടില്‍ കൊണ്ടുനടന്നത് ഏറ്റവും  അടുത്തിറങ്ങിയ സിനിമയിലെ ഏതെങ്കിലുമൊരു തട്ടുപൊളിപ്പന്‍ ഗാനമായിരുന്നില്ല മറിച്ച്  ഇരുപത്തി നാല് വരികളുള്ളോരു ചൊല്‍ക്കവിതയായിരുന്നു- സഖാവ്. 2013 ല്‍  കോട്ടയം സി എം എസ് കോളേജ്‌ മാഗസിനില്‍ പ്രസിദ്ധീകരിച്ചു വന്ന സാം മാത്യു എന്ന ചെറുപ്പക്കാരന്റെ കവിത മൂന്നു വര്‍ഷങ്ങള്‍ക്ക് ശേഷം തലശ്ശേരി ബ്രെണ്ണന്‍ കോളേജിലെ വൈസ് ചെയര്‍മാന്‍ ആര്യ ദയാല്‍ പാടി ഫേസ്ബുക്കില്‍ അപ്ലോഡ് ചെയ്തതോടെയാണ് കേരളം സഖാവിനു കാതോര്‍ക്കുന്നത്. വീഡിയോ ഹിറ്റായതോടെ  അങ്ങനെ ക്യാമ്പസിലെ ഒരു   സഖാവിനെ പ്രണയിച്ച പൂമരത്തിന്റെ വിഹ്വലതകള്‍  കേരളം മുഴുവന്‍ തരംഗമുണ്ടാക്കി പാറി  നടന്നു. സാമിന്‍റെ എഴുത്തും ആര്യയുടെ ശബ്ദവുമാണ് സഖാവിനു മിഴിവേകിയത്. ഒടുവില്‍ ഇപ്പോള്‍ സഖാവിന്‍റെ ദൃശ്യാവിഷ്കാരം ഡി സി ബുക്സ് പുറത്തിറക്കിയിരിക്കുന്നു. പാടി അഭിനയിച്ചിരിക്കുന്നത് സാം മാത്യുവും ആര്യ ദയാലും തന്നെ. ആറു മിനിറ്റ് അമ്പത്തഞ്ചു മിനുട്ട് ദൈര്‍ഘ്യമുള്ള വീഡിയോ കാണാനായി ഈ ലിങ്ക് തുറക്കൂ

No Comments

Be the first to start a conversation

%d bloggers like this: