സവാള കളയല്ലേ.. മുടി കൊഴിച്ചിലകറ്റാം

മുടി കൊഴിച്ചിലിനും താരനും അകാലനരയ്ക്കും വലിയ രംഗബോധമൊന്നുമില്ല, ആരെയും ഏതു പ്രായത്തിലും വന്നു കുഴക്കി കളയും. അടുക്കളയുമായി ഇടപഴകുന്നവര്‍ക്കാ ണ് മുടി കൊഴിച്ചില്‍ വലിയ പാരയകുന്നത്. ഇനി ആ വിഷമം വേണ്ട. മുടി കൊഴിച്ചിലിനുള്ള പരിഹാരം അടുക്കളയില്‍ തന്നെയുണ്ട്. എന്നും കണ്ണ് നനയിപ്പിക്കുന്ന സവാളയാണ് ഇവിടെ താരം. സവാള നീര് ഒരുമാതിരിപ്പെട്ട എല്ലാ തലമുടി പ്രശ്നങ്ങള്‍ക്കും ഉത്തമ പ്രതിവിധിയാണ്. തലമുടി കരോട്ടിന്‍ എന്ന ധാതുവിനാലാണ് നിര്‍മ്മിച്ചിരിക്കുന്നത് എന്നറിയാമല്ലോ. ഇതില്‍ തന്നെ സള്‍ഫറിന് വലിയ പ്രാധാന്യമുണ്ട് മുടി നാരുകളെ തലയോട്ടിയില്‍ പിടിച്ചു നിര്‍ത്തുന്നതില്‍.  സവാളയില്‍ സള്‍ഫര്‍ ധാരാളമായി അടങ്ങിയിരിക്കുന്നു. ശരീരത്തില്‍ സള്‍ഫര്‍ നിലനിര്‍ത്തി മുടി കൊഴിച്ചില്‍ തടയാന്‍ സവാള നീര് പച്ചയ്ക്ക് കുടിക്കല്‍ അത്ര സുഖമുള്ള ഒരേര്‍പ്പാടല്ല. അതുകൊണ്ട് ഏറ്റവും നല്ല കാര്യം സവാള നീര് തലയോട്ടിയില്‍ മസാജ് ചെയ്ത് അരമണിക്കൂര്‍ പിടിപ്പിച്ചു കഴുകി കളയുന്നതാണ്. സവാളയുടെ രൂക്ഷ ഗന്ധം കളയാന്‍ വീര്യം കുറഞ്ഞ ഷാമ്പു ഉപയോഗിക്കാം. തലയോട്ടിയിലെ സൂക്ഷ്മ സുഷിരങ്ങളില്‍ ആവശ്യമായ ധാതുക്കളെ എത്തിക്കുന്നത് കൂടാതെ നല്ല മസാജ് കൂടെയാകുമ്പോള്‍ മുടി കൊഴിച്ചിലിനും അകാല നരയ്ക്കും പരിഹാരമായി. കൂടാതെ സവാള ഒരു ആന്റി ബാക്ടീരിയല്‍ എജെന്റ് കൂടെയായതിനാല്‍ താരന്‍ പോലെയുള്ള ഇന്ഫക്ഷനില്‍ നിന്നും മുക്തി നേടാം.

No Comments

Be the first to start a conversation

%d bloggers like this: