സിൽവർ സ്റ്റാർസ് എസ് സി പുതിയ സീസണിലേക്കുള്ള ജേഴ്‌സി പ്രകാശനം നടത്തി.

കുവൈറ്റിലെ പ്രമുഖ മലയാളി ഫുട്ബോൾ ക്ലബ് ആയ സിൽവർ സ്റ്റാർസ് സ്പോർട്ടിങ് ക്ലബ് തങ്ങളുടെ പുതിയ സീസണിലേക്കുള്ള ജേഴ്‌സി പ്രകാശനം നടത്തി. ഇരുപത്തഞ്ചാം വാർഷികം ആഘോഷിക്കുന്ന സിൽവർ സ്റ്റാർസ് ക്ലബ്  ഫർവാനിയ അൽ ഹൈതം റോയൽ റെസ്റ്റോറന്റിൽ വെച്ച് നടന്ന വര്ണ്ണാഭമായ ചടങ്ങിൽ ആയിരുന്നു തങ്ങളുടെ കെഫാക്ക് 2017-18 സീസണിലേക്കുള്ള സോക്കർ ലീഗ്, മാസ്റ്റേഴ്സ് ലീഗ് ടീമുകൾക്കുള്ള  പുതിയ ജേഴ്‌സി പ്രകാശനം നടത്തിയത്. ചടങ്ങിൽ അയൂബ് കേച്ചേരി (ഗ്രാൻഡ് ഹൈപ്പർ മാർക്കറ്റ്), അഫ്‌സൽ ഖാൻ (മലബാർ ഗോൾഡ്), മുഹമ്മദ് റഫീഖ്(ഹ്യൂണ്ടായ് എഞ്ചിനീയറിംഗ്), നിസാമുദ്ധീൻ (കെ ഓ സി) , ഷബീർ അഹമ്മദ് (ഗൾഫ് കൺസൾട്), മുസ്തഫ മമ്മിക്കുട്ടി(ഓ എം ജി സ്ലൈഡർസ്), നജീബ്  വി എസ്, ഹിക്ക്മത്ത്, ഷാനവാസ് ഹൈതം, ഇഖ്‌ലാസ് (റോയൽ ട്രിപ്പ്) എന്നിവരെ കൂടാതെ കെഫാക്ക് ഭാരവാഹികളായ ഗുലാം മുസ്തഫ(പ്രസിഡന്റ്), മൻസൂർ കുന്നത്തേരി (സെക്രട്ടറി), ഓ കെ റസാഖ് (ട്രെഷറർ), ഷബീർ കളത്തിങ്കൽ (സ്പോർട്സ് സെക്രട്ടറി), സഫറുള്ള (വൈസ് പ്രസിഡന്റ്), ബേബി നൗഷാദ് (അഡ്മിൻ സെക്രട്ടറി), ഫൈസൽ ഇബ്രാഹിം (മീഡിയ സെക്രട്ടറി) എന്നിവർ പങ്കെടുത്തു. സോക്കർ ലീഗ് ടീമിനുള്ള ജേഴ്‌സി പ്രകാശനം അയൂബ് കേച്ചേരി,മുഹമ്മദ് റഫീഖ്,ഗുലാം മുസ്തഫ തുടങ്ങിയവരും, മാസ്റ്റേഴ്സ് ലീഗ് ടീമിനുള്ള ജേഴ്‌സി അഫ്സൽ ഖാൻ, കേഫാക് ഭാരവാഹികളും  കൂടി നിർവഹിച്ചു.  അയൂബ് കേച്ചേരി (ഗ്രാൻഡ് ഹൈപ്പർ മാർക്കറ്റ്) സിൽവർ സ്റ്റാർസ് സോക്കർ ലീഗ് ടീം ക്യാപ്റ്റൻ നസീമിന് ആദ്യ ജേഴ്സി നൽകി.മാസ്റ്റേഴ്സ് ലീഗിലെ കളിക്കാർക്കുള്ള ആദ്യ ജേഴ്‌സി  ആഷിക് റഹ്മാൻ ഖാദിരി കെഫാക്ക് ട്രഷറർ ഓ കെ റസാഖിൽ നിന്ന് സ്വീകരിച്ചു. സിൽവർ സ്റ്റാർസ് ക്ലബ് സെക്രട്ടറി പ്രദീപ് കുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രസിഡന്റ് ആഷിക് റഹ്മാൻ ഖാദിരി സ്വാഗതവും, ട്രെഷറർ ശംസുദ്ധീൻ നദിയും പറഞ്ഞു. ടീം മാനേജർ സഹീർ ആലക്കൽ, വൈസ് പ്രസിഡന്റ് പ്രജീഷ് കുമാർ, മറ്റു ടീം ഭാരവാഹികളായ ജോർജ് വർഗീസ് , മുഹമ്മദ് ഷാഫി, ഫിറോസ് ഖാൻ തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു. ഇരുപത്തഞ്ചാം വാർഷികത്തോട് ബന്ധപെട്ടു ഈ വര്ഷം കേഫാക്കുമായി സഹകരിച്ചു് സെവൻസ് ഫുട്ബോൾ ടൂർണമെന്റ് നടത്താൻ തീരുമാനിച്ചതായും ക്ലബ് ഭാരവാഹികൾ അറിയിച്ചു.

No Comments

Be the first to start a conversation

%d bloggers like this: