സുമനസ്സുകളുടെ സഹായം തേടി ഉത്തർപ്രദേശ് സ്വദേശി.

കുവൈറ്റ് സിറ്റി: പക്ഷാഘാതത്തെ തുടർന്ന് അദാൻ ആശുപത്രിയിൽ കഴിയുന്ന ഉത്തർപ്രദേശ്, റയ്ബറേലി സ്വദേശി ഷാബ്ബിർ അഹമ്മദിനെ നാട്ടിലേക്കയക്കുന്നതിനും തുടർ ചികിത്സക്കുമായി സുമനസ്സുകളുടെ സഹായം തേടുന്നു. കഴിഞ്ഞ ഒരു വർഷത്തോളമായി അബോധാവസ്ഥയിൽ അദാൻ ആശുപത്രിയിൽ ചികിത്സയിലാണ് അദ്ദേഹം. ഫഹാഹീലിൽ ഒരു ടൈലറിംഗ് ഷോപ്പിൽ ജോലി ചെയ്തു വരുന്നതിനിടെ പക്ഷാഘാതം സംഭവിച്ചതിനെ തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ചികിത്സയുടെ ഭാഗമായി ഒരു ശസ്ത്രക്രിയ നടന്നു. എംബസ്സിയുടെ സഹകരണത്തോടെ ഇദ്ദേഹത്തെ നാട്ടിലയക്കുന്നതിനുള്ള പ്രവർത്തനങ്ങൾ കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റിന്റെ നേതൃത്വത്തിൽ നടന്നു വരുന്നു.
തികച്ചും സാമ്പത്തികമായി അവശതയനുഭവിക്കുന്ന ഇദ്ദേഹത്തെ സഹായിക്കാൻ താത്പര്യമുള്ളവർക്ക് കല കുവൈറ്റ് പ്രവർത്തകരെ 6068584951422299 (അബ്ബാസ്സിയ), 97264683 (ഫഹാഹീൽ), 55484818 സാൽ‌മിയ, 60744207(അബു ഹലീഫ) എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

No Comments

Be the first to start a conversation

%d bloggers like this: