സൌദിയിലെ പള്ളികളില്‍ സോളാര്‍ സ്ഥാപിക്കുന്നു

സൌദിയിലെ പള്ളികളില്‍ സോളാര്‍ സ്ഥാപിക്കുന്നു. എണ്ണ ഇതര മാര്‍ഗങ്ങളുപയോഗിച്ച് വൈദ്യുതി ഉത്പാദിപ്പിക്കുന്നതിന്റെ ഭാഗമായാണ് പദ്ധതി. റിയാദ്​തലാൽ കോപ്ളക്സിലെ മസ്ജിദ് സാലിമാണ് ആദ്യമായി സോളാറുപയോഗിച്ച് പ്രവര്‍ത്തനം തുടങ്ങിയത്.

വിഷന്‍ 2030ന്റെ ഭാഗമായാണ് പദ്ധതി. മതകാര്യ വകുപ്പ്​ മന്ത്രി ശൈഖ്​സ്വാലിഹ്​ബില്‍ അബ്ദുല്‍ അസീസാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്. ആദ്യ ഘട്ടത്തില്‍ പള്ളികളി ലെ എയര്‍ കണ്ടീഷനിങ് സംവിധാനമാണ് സോളാറിന് കീഴിലാക്കുന്നത്. ക്രമേണ മറ്റു ഭാഗങ്ങളും സോളാറിന് കീഴിലാക്കും. പള്ളികളിലും അനുബന്ധ സ്ഥാപനങ്ങളിലും വൈദ്യുതി ലാഭിക്കുകയാണ് ലക്ഷ്യം. സൌദിയില്‍ എണ്ണയുപയോഗിച്ചാണ് കാര്യമായി വൈദ്യുതോത്പാദനം. എന്നാല്‍ എണ്ണ ഇതര ഊര്‍ജ്ജമേഖലകളിലേക്ക് തിരിയുകയാണ് സൌദി. മൂന്നു വര്‍ഷം മുമ്പ്​ മതകാര്യവകുപ്പ്​ പള്ളികളിൽ സോളാര്‍ സംവിധാനമേര്‍പ്പെടുത്തുന്ന കാര്യം പഠിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നീക്കങ്ങള്‍. സാമ്പത്തികമായ ലാഭവും ഇതുവഴിയുണ്ടാക്കാനാകും.

രാജ്യത്തെ വിവിധ പദ്ധതികളില്‍ സോളാറിന്റെ സാധ്യത അന്വേഷിക്കുന്നുണ്ട് ഭരണകൂടം. വിവിധ പദ്ധതികളിലായി സോളാര്‍ വൈദ്യുതി ഉപയോഗിക്കുന്നുമുണ്ട്. രാജ്യത്തെ മുഴുവന്‍ പള്ളികളിലേക്കും പദ്ധതി വ്യാപിപ്പിച്ചേക്കുമെന്നും അറബ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

No Comments

Be the first to start a conversation

%d bloggers like this: