കുവൈറ്റ്‌ സ്പോര്‍ട്ടി ഏഷ്യ അക്കാദമി പുതിയ സീസണിലേക്കുള്ള ജേഴ്സി പ്രകാശനം ചെയ്തു.

കുവൈത്ത്  : കുവൈത്തിലെ പ്രഥമ  ഇന്ത്യന്‍ പ്രവാസി ഫുട്ബോള്‍ അക്കാദമിയായ സ്പോര്‍ട്ടി ഏഷ്യയുടെ പുതിയ സീസണിലേക്കുള്ള ജേഴ്സിയുടെ  പ്രകാശനം നിര്‍വ്വഹിച്ചു. സാല്‍മിയയില്‍ നടന്ന പ്രൌഢഗംഭീരമായ ചടങ്ങില്‍ അഡ്രെസ്സ് ഷോപ്പി ഡയറക്ടര്‍ മുഹമ്മദ്‌ ഷബീര്‍ , കെഫാക് പ്രസിഡന്റ്‌ ഗുലാം മുസ്തഫ എന്നിവര്‍ ചേര്‍ന്ന് ആദ്യ ജേഴ്സി  സ്പോര്‍ട്ടി ഏഷ്യാ ഡയറക്ടര്‍ വി.എസ നജീബിന്  കൈമാറി. പുതു തലമുറയ്ക്ക് ആധുനിക സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തി ശാസ്ത്രീയമായി ഫുട്ബാള്‍ പരിശീലനം നല്‍കുന്നതോടൊപ്പം പ്രതിഭാധനരായ നിരവധി കളിക്കാരെ വാര്‍ത്തെടുക്കുന്നതിനും മുന്‍ വര്‍ഷങ്ങളില്‍ സാധിച്ചതായി വി.എസ് നജീബ് പറഞ്ഞു. ദേശീയ അന്തര്‍ ദേശീയ തലങ്ങളില്‍ മികവു തെളിയിച്ച ഫുട്ബോള്‍ കോച്ചുമാരാണ് അക്കാദമിയില്‍ പരിശീലനത്തിന് നേതൃത്വം വഹിക്കുന്നത് . കുവൈത്തിലെ മികച്ച ഫുട്ബാള്‍ അക്കാദമിയായ സ്പോര്‍ട്ടി കുവൈത്തിന്‍റെ  സഹകരണത്തോടെയാണ്  അക്കാദമി പ്രവര്‍ത്തിച്ചു വരുന്നത് . കോച്ചുമാര്‍ക്കുള്ള  ജേഴ്സിയുടെ  പ്രകാശനം കെഫാക് ജനറല്‍ സെക്രെട്ടറി മന്‍സൂര്‍ കുന്നത്തേരി നിര്‍വ്വഹിച്ചു.

ol7a4429

മുഹമ്മദ്‌ ഷബീര്‍ ,ഗുലാം മുസ്തഫ അക്കാദമി  കോച്ചുമാരായ  നാസര്‍ (നൈജീരിയ) , ബിലാല്‍ മുഹമ്മദ്‌  ( ഫലസ്തീന്‍ )  , മുന്‍ കേരള താരവും കേരളത്തിലെ പ്രശസ്ത ക്ലബുകളുടെ  പരിശീലകനുമായ   ബിജു ജോണി, മുന്‍ കേരള താരവും പ്രശസ്ത ഫുട്ബാള്‍ കളിക്കാരനുമായ  ജയകുമാര്‍ ,പ്രമുഖ ട്രെയിനര്‍  ഹാന്‍സന്‍ എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു. സ്പോര്‍ട്ടി അഡ്മിനിസ്റ്റേറ്റര്‍ന്മാരായ  നിസാര്‍ റഷീദ്, നവാസ് വി എസ്, നൌഫല്‍ എം.എം ,സലിം കോട്ടയില്‍ , റഫീഖ് ബാബു , മൊയ്തു മേമി , സലാം ഓലക്കോട് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. നൌഫല്‍ , നവാസ് അഴിയൂര്‍ എന്നിവരുടെ നേതൃത്വത്തില്‍ ഗാനമേള പരിപാടികള്‍ക്ക് കൊഴുപ്പേകി .ചടങ്ങില്‍ അക്കാദമി സ്പോണ്സര്‍മാരായ   ഗ്രാന്‍ഡ്‌ ഹൈപ്പര്‍ , അഡ്രസ്‌ ഷോപ്പി എന്നിവര്‍ക്കുള്ള ഉപഹാരം  നജീബ് വി. എസ് കൈമാറി.  5 വയസ്സ് മുതല്‍ 17 വയസ്സ് വരെ പ്രായമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് വെള്ളി, ശനി ദിവസങ്ങളിലായി രാവിലെയും വൈകുന്നേരവും അക്കാദമിയില്‍ പരിശീലനം നല്‍കുന്നുണ്ട്. നിലവില്‍ മംഗഫ് ,മിശ്റിഫ് , റിഗ്ഗായ് എന്നിവിടങ്ങളിലായി ഇരുന്നോറോളം  വിദ്യാര്‍ത്ഥികള്‍ പരിശീലനം നടത്തുന്നുണ്ട്.  കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്റ്റേഷനും   99708812, 66876943, 97243928, 97391646, 99461214 നമ്പറുകളില്‍ ബന്ധപ്പെടുക .

No Comments

Be the first to start a conversation

%d bloggers like this: