സ്വര്‍ണാഭരണങ്ങളുടെ തിളക്കവും പുതുമയും നഷ്ടപ്പെടാതെ സൂക്ഷിക്കാന്‍ ചില എളുപ്പവഴികള്‍

സ്സ്വര്‍ണ്ണാഭരണങ്ങളുടെ തിളക്കം നഷ്ടപ്പെടുക എന്നത് ആഭരണങ്ങളോട് പ്രിയമുള്ള എലാ സ്ത്രീകളെയും വിഷമിപ്പിക്കുന്ന ഒരു കാര്യമാണ്. വാങ്ങുമ്പോള്‍ ഉള്ള അതെ തിളക്കം നിലനില്‍ക്കാന്‍ പല പൊടിക്കൈകളും പരീക്ഷിച്ചു നിരാശരായവര്‍ ധാരാളം. അല്‍പമൊന്നു ശ്രദ്ധിച്ചാല്‍ ആഭരണങ്ങളുടെ പുതുമ നിലനിര്‍ത്താം. ശ്രദ്ധയോടെ കൈകാര്യം ചെയ്തില്ലെങ്കില്‍ ആഭരണങ്ങളുടെ തിളക്കവും മിനുസവുമെല്ലാം കളഞ്ഞുകുളിക്കാന്‍ മറ്റൊന്നും വേണ്ട താനും.അതുകൊണ്ട് ശ്രദ്ധയോടെ മാത്രം ആഭരണങ്ങള്‍ താഴെ പറയുന്ന പ്രകാരം വൃത്തിയാക്കി എടുക്കുക.

1.മൃദുത്വമുള്ള തുണിയും കാഠിന്യമില്ലാത്ത സോപ്പുമുപയോഗിച്ച് മാത്രം ആഭരണങ്ങള്‍ വൃത്തിയാക്കുക

2. ആഭരണങ്ങള്‍ ഉപയോഗിക്കാത്ത സമയങ്ങളില്‍ ഈര്‍പ്പമുള്ള പ്രദേശങ്ങളില്‍ സൂക്ഷിക്കരുത്

3.സ്വര്‍ണ്ണവും വെള്ളിയും ഡയമണ്ടും കല്ലുപതിച്ച ആഭരണങ്ങളുമെല്ലാം ഒരുമിച്ച് ഒരു ബോക്‌സില്‍ സൂക്ഷിക്കരുത്. എല്ലാത്തിനും പ്രത്യേകം പ്രത്യേകം പെട്ടികള്‍ എടുക്കുന്നതാണ് നല്ലത്

4.ആല്‍ക്കഹോള്‍, രാസവസ്തുക്കള്‍, പെര്‍ഫ്യൂമുകള്‍ എന്നിവയില്‍ നിന്ന് സ്വര്‍ണാഭരണങ്ങള്‍ നീക്കി വെയ്ക്കുക

5.സ്വര്‍ണത്തിന്റെ നിറം മങ്ങുമെന്നതിനാല്‍ വെള്ളത്തില്‍ ഇറങ്ങുമ്പോഴും കുളിക്കുമ്പോഴും കഴിവതും ആഭരണങ്ങള്‍ ഒഴിവാക്കുക

6.വിലക്കൂടിയ ഡയമണ്ട് ആഭരണങ്ങള്‍ വൃത്തിയാക്കാന്‍ വോഡ്ക ഉപയോഗിക്കുന്നതാണ് നല്ലത്.

7.വെള്ളിയാഭരണങ്ങള്‍ വൃത്തിയാക്കി നിറവും കാന്തിയും വീണ്ടെടുക്കാന്‍ ചാര്‍ക്കോളിനൊപ്പം വാഷിംഗ് പൗഡറും ഉപയോഗിക്കുക.

8.തിളച്ച വെള്ളത്തില്‍ ബേക്കിംഗ് സോഡ ഇട്ട് വെള്ളിയാഭരണങ്ങള്‍ അതിലിട്ടാല്‍ പൊലിമ വീണ്ടു കിട്ടും.

9.വിലയേറിയ കല്ലുകള്‍ പതിച്ച ഒരു പാട് മുത്തുകളും മറ്റുമുള്ള ആഭരണങ്ങള്‍ വൃത്തിയാക്കുന്നതിന് കട്ടികുറഞ്ഞ ബ്രഷ് ഉപയോഗിക്കുന്നതാണ് നല്ലത്.

No Comments

Be the first to start a conversation

%d bloggers like this: