സൗഹൃദ വേദി ഫഹാഹീൽ ഓണം ഈദ് സൗഹൃദ്‌ സംഗമം സംഘടിപ്പിച്ചു .

 

ഫഹാഹീൽ  : സൗഹൃദ വേദി ഫഹാഹീൽ ഓണം ഈദ് സൗഹൃദ്‌ സംഗമം സംഘടിപ്പിച്ചു .
ഫഹാഹീൽ യൂണിറ്റി സെന്ററിൽ നടന്ന പരിപാടിയിൽ പ്രസിഡന്റ് ഗോപിനാഥ്‌ അധ്യക്ഷത വഹിച്ചു.
സാമൂഹിക പ്രവർത്തകനായ വർഗീസ് പോൾ  ഓണ സന്ദേശവും  ഹസൻ അൽ ബന്ന ഈദ് സന്ദേശവുംനൽകി .
പ്രവാസി എഴുത്തുകാരൻ പ്രേമൻ ഇല്ലത്ത് ,  സുനിൽകുമാർ തൃത്താല , സാമൂഹിക പ്രവർത്തകരായമജീദ് നരിക്കോടൻ , ശോഭ സുരേഷ് ,കീർത്തി സുമേഷ് ,റഫീഖ് ബാബു എന്നിവർ ആശംസകൾ നേർന്നുസംസാരിച്ചു .

സമകാലിക ഇന്ത്യൻ സാഹചര്യത്തിൽ ഇന്ത്യയുടെ ഐക്യത്തെ തകർക്കാൻ ശ്രമിക്കുന്ന ചിദ്രശക്തികൾക്കെതിരെ ജാതി മത ഭേദമന്യേ എല്ലാവരും ഒത്തൊരുമിക്കണമെന്നും ,
സഹൃദ വേദി പോലുള്ള കൂട്ടായ്മകൾ കാലഘട്ടത്തിന്റെ ആവശ്യമാണെന്നും പ്രാസംഗികർഅഭിപ്രായപ്പെട്ടു
ഓണ സദ്യയോടു കൂടി ആരംഭിച്ച സംഗമത്തിൽ വിവിധ കലാ പരിപാടികൾ അരങ്ങേറി

കലാപരിപാടികൾ സംഗീത സംവിധായകൻ  സുനിൽകുമാർ തൃത്താല ഉത്ഘാടനം ചെയ്തു

പ്രതീഷ് കുമ്പിടി നയിച്ച ഒപ്പന സദസ്സിന്റെ കയ്യടി നേടി ,ഷാജർഖാൻ , അൻവർ യു .പി , ഗഫൂർ തൃത്താലയുസ് അബ്ദുറഹീം എന്നിവർ ഗാനങ്ങൾ ആലപിച്ചു

സൗഹൃദ വേദി എക്സിക്യൂട്ടീവ് മെമ്പർമാരായ ,പ്രശാന്ത് നായർ,രഞ്ജിത്ത് മേനോൻ,വിജയകുമാർ,അൻവർ ഷാജി എന്നിവർ പരിപാടികൾ നിയന്ത്രിച്ചു

വേദി കൺവീനർ ഗഫൂർ എം കെ സ്വാഗതവും സെക്രട്ടറി ബാബു സജിത്ത് നന്ദിയും പറഞ്ഞു .

No Comments

Be the first to start a conversation

%d bloggers like this: