ഹാക്കര്‍മാര്‍ ബിബിസിയെയും വെറുതെ വിട്ടില്ല

ലണ്ടന്‍: ബിബിസിയെ റഷ്യന്‍ ഹാക്കര്‍മാര്‍ ഹാക്ക് ചെയ്തു. ക്രിസ്മസിന് മുന്‍പാണ് ഇത്തരത്തില്‍ ഒരു ഹാക്കിങ്ങ് നടന്നതെന്ന് രാജ്യന്തരമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ബിബിസിയുടെ സര്‍വറുകളാണ് ഇത്തരത്തില്‍ ഹാക്കിങ്ങ് ചെയ്തത്. ഹാക്കിങ്ങ് ചെയ്ത ശേഷം സര്‍വറിന്റെ സുരക്ഷ കവചങ്ങള്‍ തകര്‍ത്ത ഹാക്കര്‍മാര്‍. സര്‍വറിലേക്ക് പുറത്തുനിന്നുള്ള ഹാക്കിങ്ങ് ഗ്രൂപ്പുകള്‍ പ്രവേശിക്കാന്‍ വഴിയോരുക്കിയെന്നും റിപ്പോര്‍ട്ട് പറയുന്നു.

എന്നാല്‍ ഈ ഹാക്കിങ്ങ് എത്രത്തോളം ബാധിച്ചു എന്നതില്‍ ബിബിസി വിശദീകരണം ഇതുവരെ നല്‍കിയിട്ടില്ല. 40 മിനുട്ടോളം ബിബിസിയുടെ ചില ചാനലുകളുടെ പ്രവര്‍ത്തനങ്ങള്‍ ക്രിസ്മസിന് ഒരു ദിവസം മുന്‍പ് മുടങ്ങിയിരുന്നു. ഇത് സംബന്ധിച്ച അന്വേഷണമാണ് ഹാക്കിങ്ങ് വിവരം കണ്ടെത്താന്‍ സഹായിച്ചത്. റഷ്യയില്‍ നിന്നാണ് ഹാക്കിങ്ങ് എന്ന് സൈബര്‍ സുരക്ഷ വിഭാഗങ്ങളും സ്ഥിരീകരിക്കുന്നുണ്ട്.

എന്നാല്‍ സുരക്ഷ കവചം തകര്‍ത്ത് സര്‍വറിന്റെ നിയന്ത്രണം ഏറ്റെടുത്ത ഹാക്കര്‍മാരെ പൂര്‍ണ്ണമായി നിയന്ത്രിക്കാന്‍ സാധിച്ചോ എന്നതില്‍ സംശയം നിലനില്‍ക്കുന്നു എന്നാണ് ബിബിസിയുടെ സൈബര്‍ സുരക്ഷ വിഭാഗം തന്നെ പുലര്‍ത്തുന്ന ആശങ്ക. ഈ വര്‍ഷം ഏപ്രിലില്‍ എ.പി വാര്‍ത്ത ഏജന്‍സിയുടെ സൈറ്റില്‍ സിറിയന്‍ ഹാക്കര്‍മാര്‍ നടത്തിയ ആക്രമണത്തിന് ശേഷം ഒരു മാധ്യമസ്ഥാപനത്തിന് നേരെ നടക്കുന്ന ഏറ്റവും കൂടിയ സൈബര്‍ ആക്രമണമാണ് ബിബിസിക്ക് നേരെ നടക്കുന്നത്.

No Comments

Be the first to start a conversation

%d bloggers like this: