ഇന്ത്യൻ മുസ്​ലിം കൾച്ചറൽ സെൻറർ കുവൈത്ത്​ 24ാം വാർഷികാഘോഷം സംഘടിപ്പിച്ചു.


അബ്ബാസിയ: ​െഎ.എൻ.എല്ലി​െൻറ പ്രവാസി വിഭാഗമായ ഇന്ത്യൻ മുസ്​ലിം കൾച്ചറൽ സെൻറർ കുവൈത്ത്​ 24ാം വാർഷികാഘോഷം സംഘടിപ്പിച്ചു. ​െഎ.എൻ.എൽ സംസ്ഥാന ജനറൽ സെക്രട്ടറി പ്രഫ. എ.പി. അബ്​ദുൽ വഹാബ്​ മുഖ്യപ്രഭാഷണം നടത്തി. നമ്മുടെ നാടിന്​ മതനിരപേക്ഷതയുടെ പൈതൃകമാണുള്ളതെന്നും അതിനെ തകർക്കാനുള്ള ആസുത്രിതശ്രമങ്ങളെ സ്​നേഹം ​കൊണ്ട്​ തോൽപിക്കണമെന്നും അദ്ദേഹം പറഞ്ഞു. മേജർ സൈൻ അലി അൽ അവാനി ഉദ്​ഘാടനം ചെയ്​തു. പ്രസിഡൻറ്​ ശരീഫ്​ താമരശ്ശേരി അധ്യക്ഷത വഹിച്ചു. ​െഎ.എം.സി.സി ചെയർമാൻ സത്താർ കുന്നിൽ, കല കുവൈത്ത്​ ജനറൽ സെക്രട്ടറി ജെ. സജി, കെ.​െഎ.ജി പ്രസിഡൻറ്​ ഫൈസൽ മഞ്ചേരി, കേരള അസോസിയേഷൻ പ്രസിഡൻറ്​ മണിക്കുട്ടൻ എടക്കാട്ട്​, അയ്യൂബ്​ കച്ചേരി എന്നിവർ സംസാരിച്ചു. ബദർ അൽ സമ മെഡിക്കൽ സെൻറർ അഡ്​മിൻ മാനേജർ നിധിൻ അഡ്വ. രാജേഷ്​ സാഗറിന്​ നൽകി സുവനീർ പ്രകാശനം നിർവഹിച്ചു. വാർഷികാഘോഷമായി സംഘടന ഒരു വീടും ഒരു ലക്ഷം രൂപ വീതം ചെലവിട്ട്​ മൂന്ന്​ തൊഴിൽ പദ്ധതികളും നടപ്പാക്കുമെന്ന്​ പ്രഖ്യാപിച്ചു. വൈസ്​ പ്രസിഡൻറ്​ ഹമീദ്​ മധൂർ പ്രോജക്​ട്​ അവതരണം നടത്തി. ​െഎ.എം.സി.സി ജനറൽ സെക്രട്ടറി ശരീഫ്​ കൊളവയൽ സ്വാഗതവും ട്രഷറൽ അബൂബക്കർ എ.ആർ നഗർ നന്ദിയും പറഞ്ഞു. ഏഷ്യാനെറ്റ്​ മൈലാഞ്ചി സീസൺ രണ്ടിലെ വിജയി നവാസ്​ കാസർകോട്​, പട്ടുറുമാൽ ഫൈനലിസ്​റ്റ്​ നസീബ, ഹനീഫ്​ ബംബ്രാണി എന്നിവരുടെ നേതൃത്വത്തിൽ സംഗീതവിരുന്നുമുണ്ടായി. മൈലാഞ്ചിയിടൽ, കുട്ടികൾക്ക്​ കളറിങ്​ മത്സരങ്ങൾ സംഘടിപ്പിച്ചു. ഒപ്പന, കോൽക്കളി, സിനിമാറ്റിക്​ ഡാൻസ്​ എന്നിവയും അരങ്ങേറി. ന്യൂനപക്ഷ വികസന ധനകാര്യ കോർപറേഷൻ ചെയർമാൻ കൂടിയായ ​എ.പി. അബ്​ദുൽ വഹാബിനെ വിവിധ ഏരിയകളുടെ പ്രതിനിധികൾ ഹാരാർപ്പണം നടത്തി. ഇബ്രാഹിം സുലൈമാൻ സേട്ട്​ അനുസ്​മരണ ലേഖന മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ ഇസ്​മായിൽ വള്ളിയോത്ത്​, രണ്ടാം സ്ഥാനം നേടിയ ഷമീന നാസർ എന്നിവർക്ക്​ ഉപഹാരം നൽകി.

ഇന്ത്യൻ മുസ്​ലിം കൾച്ചറൽ സെൻറർ കുവൈത്ത്​ 24ാം വാർഷികാഘോഷത്തിൽ ​െഎ.എൻ.എൽ സംസ്ഥാന ജനറൽ സെക്രട്ടറി പ്രഫ. എ.പി. അബ്​ദുൽ വഹാബ്​ മുഖ്യപ്രഭാഷണം നടത്തുന്നു

No Comments

Be the first to start a conversation

%d bloggers like this: