30 സ്ത്രീകളില്‍ എയ്ഡ്സ് പരത്തി; ഇറ്റലിക്കാരന് 24 വര്‍ഷം തടവ്

റോം:സ്ത്രീകളില്‍ എച്ച്‌.ഐ.വി പരത്തിയ ഇറ്റലി സ്വദേശിയെ 24 വര്‍ഷത്തെ തടവിന് വിധിച്ച്‌ ഇറ്റലിയിലെ കോടതി. ഹാര്‍ട്ട് സ്റ്റൈല്‍ എന്ന അപരനാമത്തിലറിയപ്പെടുന്ന വാലന്റീനോ ടലൂട്ടോ എന്ന 33-കാരനെയാണ് കോടതി ശിക്ഷിച്ചത്.

എച്ച്‌.ഐ.വി ബാധിതനാണെന്നറിഞ്ഞിട്ടും മുന്‍കരുതലുകളെടുക്കാതെ സ്ത്രീകളുമായി ഇയാള്‍ അസുരക്ഷിത ലൈംഗിക ബന്ധത്തിലേര്‍പ്പെടുകയായിരുന്നു. ഡേറ്റിംഗ് സൈറ്റുകള്‍ വഴിയാണ് ഇയാള്‍ യുവതികളുമായി പരിചയം സ്ഥാപിച്ചിരുന്നത്. 2015 നവംബറിലാണ് വാലന്റിനോ പോലീസ് പിടിയില്‍ ആകുന്നത്. 2006 മുതല്‍ അതുവരെ ഏകദേശം 53 സ്ത്രീകളുമായി ഇയാള്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്നുവെന്നും അവരില്‍ 30 പേര്‍ക്ക് എച്ച്‌.ഐ.വി ബാധിച്ചതായും പോലീസ് പറയുന്നു. ഇവരില്‍ മൂന്ന് സ്ത്രീകളുടെ ജീവിതപങ്കാളികള്‍ക്കും ഒരു സ്ത്രീയുടെ കുഞ്ഞിനും എച്ച്‌ ഐ വി പകര്‍ന്നു.

കോണ്ടം തനിക്ക് അലര്‍ജിയാണെന്നും താന്‍ എച്ച്‌.ഐ.വി. ടെസ്റ്റ് നടത്തിയതാണ് കുഴപ്പമൊന്നുമില്ലെന്നും തെറ്റിദ്ധരിപ്പിച്ചാണ് സ്ത്രീകളുമായി വാലന്റീനോ ലൈംഗികബന്ധത്തിലേര്‍പ്പെട്ടിരുന്നത്.

No Comments

Be the first to start a conversation

%d bloggers like this: