5 ജി ഉപയോഗിച്ച് സെക്കന്‍ഡില്‍ 30 സിനിമ ഡൗണ്‍ലോഡ് ചെയ്യാവുന്ന സങ്കേതികവിദ്യ വികസിപ്പിച്ചെടുത്തിരിക്കുന്നു

5 ജി ഉപയോഗിച്ച് സെക്കന്‍ഡില്‍ 30 സിനിമ ഡൗണ്‍ലോഡ് ചെയ്യാവുന്ന ടെക്‌നോളജി യു.കെയിലെ സറേ യൂണിവേഴ്‌സിറ്റി 5 ജി ഇന്നവേഷന്‍ സെന്റര്‍ വികസിപ്പിച്ചെടുത്തതായി റിപ്പോര്‍ട്ട്.  4 ജിയുടെ 65,000 ഇരട്ടി സ്പീഡ് ഇതിനുണ്ടായിരിക്കും. സെക്കന്‍ഡില്‍ ഒരു ടെറാബിറ്റ് പെര്‍ സെക്കന്‍ഡ് (1ടിബിപിഎസ്) ഡൗണ്‍ലോഡ് സ്പീഡ് ലഭിക്കുമെന്ന് യൂണിവേഴ്‌സിറ്റി ഗവേഷകര്‍ അവകാശപ്പെടുന്നു.  ലാബ് സാഹചര്യത്തിലാണ് ഈ സ്പീഡ് കൈവരിച്ചത്. സാധാരണ നെറ്റ്‌വര്‍ക്കില്‍ എത്രത്തോളം സാധ്യമാകുമെന്ന് കണ്ടെത്തേണ്ടിയിരിക്കുന്നു. 2018ട്ടോടെ  കണ്ടെത്തല്‍ ലോകത്തിനുമുന്‍പില്‍ അവതരിപ്പിക്കുമെന്ന് 5 ജി ഇന്നവേഷന്‍ സെന്റര്‍ ഡയറക്ടര്‍ പ്രഫസര്‍ റഹിം ടഫസോളി പറഞ്ഞു.

No Comments

Be the first to start a conversation

%d bloggers like this: