500 കോ​ടി ചെ​ല​വി​ല്‍ താ​യ്​​ല​ന്‍​ഡ്​ രാ​ജാ​വി​ന്റെ ശ​വ​സം​സ്​​കാ​രം വ്യാ​ഴാ​ഴ്​​ച

ക​ഴി​ഞ്ഞ​വ​ര്‍​ഷം ഒ​ക്​​ടോ​ബ​ര്‍ 13ന്​ ​അ​ന്ത​രി​ച്ച താ​യ്​​ല​ന്‍​ഡ്​ രാജാവ് ഭൂ​മി​ബോ​ല്‍ അ​തു​ല്യ​തേ​ജി​​ന്റെ ശ​വ​സം​സ്​​കാ​രം വ്യാ​ഴാ​ഴ്​​ച ന​ട​ക്കും. ഖ​ജ​നാ​വി​ല്‍​നി​ന്നും 500 കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ്​ സൈ​നി​ക ഭ​ര​ണ​കൂ​ടം ശ​വ​സം​സ്​​കാ​ര ച​ട​ങ്ങു​ക​ള്‍ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. ഇ​തി​ന്റെ​ മു​ന്നോ​ടി​യാ​യി ശ​നി​യാ​ഴ്​​ച വി​ലാ​പ​യാ​ത്ര​യു​ടെ റി​ഹേ​ഴ്​​സ​ല്‍ ന​ട​ന്നിരുന്നു. റി​ഹേ​ഴ്​​സ​ല്‍ പ​രി​പാ​ടി​ക​ള്‍ അ​ഞ്ചു​മ​ണി​ക്കൂ​ര്‍ നീ​ണ്ടു​നി​ന്ന​താ​യാ​ണ്​ റി​പ്പോ​ര്‍​ട്ട്. വ്യാ​ഴാ​ഴ്​​ച ന​ട​ക്കു​ന്ന ച​ട​ങ്ങി​ല്‍ 2.5 ല​ക്ഷ​മാ​ളു​ക​ള്‍ പങ്കെ​ടു​ക്കു​മെ​ന്നാ​ണ്​ സ​ര്‍​ക്കാ​ര്‍ അ​വ​കാ​ശ​പ്പെ​ടു​ന്ന​ത്. ഏ​ഴു​ദ​ശാ​ബ്​​ദം നീ​ണ്ട ഭ​ര​ണ​ത്തി​നു​ശേ​ഷ​മാ​ണ്​ ഭൂ​മി​ബോ​ല്‍ അ​ന്ത​രി​ച്ച​ത്.

No Comments

Be the first to start a conversation

%d bloggers like this: