60 വർഷങ്ങളിലേറെയായി കാഴ്ചയില്ലാതെ ജീവിക്കുന്ന ലോട്ടറി വില്പനക്കാരൻ രാഘവൻറെ കഥയുമായി , ‘രൂപാന്തരം’

മിഥുന്‍ എന്‍. എസ്.  എഴുതുന്നു :

മൈ ലൈഫ് പാർട്ട്ണർ എന്ന ചിത്രത്തിനു ശേഷം എം.ബി പതമകുമാർ കൊച്ചുപ്രേമൻ, ഭരത് ചന്ദ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അണിയിച്ചൊരുക്കിയിരിക്കുന്ന ചിത്രമാണ് രൂപാന്തരം.. തികച്ചും ഇതൊരു പരീക്ഷണ സിനിമയാണ്, ആദ്യകാഴ്ചയ്ക്കപ്പുറം മനസിൽ തങ്ങിനിൽക്കുന്ന കുറേയേറെ മുഹൂർത്തങ്ങൾ ചിത്രം പ്രേക്ഷകനു സമ്മാനിക്കുന്നുണ്ട്. പൂർണ്ണമായും ചെങ്കൽചൂള, ആറ്റിങ്ങൽ നഗരസഭാ പരിസരങ്ങളിലാണ് ചിത്രം ഷൂട്ട് ചെയ്തിരിക്കുന്നത്..

60 വർഷങ്ങളിലേറെയായി കാഴ്ചയില്ലാതെ ജീവിക്കുന്ന ലോട്ടറി വില്പനക്കാരൻ രാഘവൻ എന്ന കഥാപാത്രമായി കൊച്ചുപ്രേമനും, രാഘവന് തെരുവിൽ നിന്ന് കിട്ടുന്ന ബധിരനും മൂകനുമായ യുവാവായ അബ്ദുവായി ഭരത് ചന്ദ്രനും വേഷമിടുന്നു.. ഒരു മുറിയിൽ താമസിക്കുന്ന വ്യത്യസ്ത ഭിന്നശേഹിയുള്ള ഇവർ തമ്മിലുള്ള ആത്മബന്ധമാണ് സിനിമയുടെ ഒരു പ്ലോട്ട്.. ഒരു പ്രത്യേക സാഹചര്യത്തിൽ അബ്ദുവിന് രാഘവനെ വിട്ട് പോകേണ്ടിവരുന്നു, കാഴചയില്ലാത്ത രാഘവനെ വിട്ട് പോകാൻ മനസ്സ് വരാത്ത അബ്ദു രാഘവനെ കണ്ണ് മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്ക് നിർബന്ധിക്കുന്നു. തുടർന്ന് രാഘവന് കാഴച ലഭിക്കുന്നു ഇവിടുന്നങ്ങോട്ടാണ് സിനിമ അതിന്റെ തീവ്രത പുറത്തെടുക്കുന്നത്. വർഷങ്ങളായി കാഴ്ചയില്ലാതെ ചുറ്റുമുള്ളതിനെ അയാളുടെതായ രൂപങ്ങളിൽ മനസിലാക്കിയിരുന്ന രാഘവന് പെട്ടന്നൊരു ദിവസം കാഴ്ച ലഭിക്കുമ്പോൾ ചുറ്റുമുള്ളതിനൊന്നും രൂപമില്ലാതാകുകയും തന്റെ ദൈനംദിന ജീവിതം താറുമാറാകുകയും ചുറ്റുപാടിനെ ഭയപ്പെടുകയും ചെയ്യുന്നു. കാഴ്ച അയാളെ ഒരു രീതിയിലും അത്ഭുതപ്പെടുത്തുന്നതുമില്ല. കാഴ്ചയെന്ന വികാരം അയാൾക്ക് തിരിച്ചറിയാനുമാകുന്നില്ല..

“എന്താണ് ഡോക്ടറേ കാഴ്ച എന്നാൽ”? എന്ന രാഘവന്റെ ചോദ്യത്തിലൂടെ സിനിമ അതിന്റെ പൂർണ്ണത പുറത്തെടുക്കുന്നു ഒപ്പം പ്രേക്ഷകനെ ചിന്തിപ്പിക്കുകയും ചെയ്യുന്നു..

cast:
രാഘവനായി കൊച്ചുപ്രമൻ അതി ഗംഭീരമായ പ്രകടനമാണ് പുറത്തെടുത്തത് കണ്ടുമടുത്ത അദ്ദേഹത്തിന്റെ ക്യാരക്ടറുകളിൽ നിന്ന് തികച്ചും വ്യത്യസ്ത്മായ വേഷം. വൈകാരിക നിമിഷങ്ങളിൽ തികച്ചും മാസ്മരികമായ പ്രകടനം അദ്ദേഹം പുറത്തെടുത്തു.
അബ്ദുവായി അഭിനയിച്ച ഭരതും മികച്ച അഭിനയം കാഴ്ചവെച്ചു. കൂടാതെ സോനാ നായർ, സ്നേഹ എന്ന കുട്ടിയും, തട്ടുകടക്കാരനും പക്വതയാർന്ന അഭിനയം കാഴ്ചവെച്ചു..

സിനിമയുടെ മൂഡിനോട് നീതിപുലർത്തുന്ന സിനിമാറ്റോഗ്രഫി ആയിരുന്നു എന്ന് ഒരു പരിധിവരെ പറയാം, ഉണ്ണി പാലോടാണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്..
ആദ്യപകുതിയിൽ വന്നിട്ടുള്ള ഷോട്ടുകൾ രാഘവൻ എന്ന ക്യാരക്ടറിനെ വ്യക്തമായി പ്ലോട്ട് ചെയ്യാൻ സഹായിച്ചിട്ടുണ്ട്. സിങ്ക് സൗണ്ട് ടെക്നോളജിയാണ് ചിത്രത്തിൽ ഉപയോഗപ്പെടുത്തിയിരിക്കുന്നത്. സിനിമയോട് നീതിപുലർത്തുന്ന പശ്ചാത്തല സംഗീതം. സംവിധായകൻ തന്നെയാണ് എഡിറ്റിഗും നിർവഹിച്ചിരിക്കുന്നത്..

ഒരു പരീക്ഷണ സിനിമ എന്നതിനപ്പുറം തുടർചിന്തകളക്ക് അവസരം തരുന്ന തീർച്ചയായും കണ്ടിരിക്കേണ്ട

മനോഹര ചിത്രം…

 

 

10644910_1032042846873723_7054076481087032536_n

മിഥുന്‍ എന്‍.എസ്.

No Comments

Be the first to start a conversation