69 രൂപയ്ക്ക് അണ്‍ലിമിറ്റഡ് കോള്‍ ഓഫറുമായി വോഡഫോണ്‍; ഒരാഴ്ച വാലിഡിറ്റിയിൽ എല്ലാ നെറ്റ് വര്‍ക്കിലേക്കും വിളിക്കാം

അവിശ്വസനീയ നിരക്കില്‍ ഏതു നെറ്റ്വര്‍ക്കിലേക്കും അണ്‍ലിമിറ്റഡ് കോള്‍ സൗകര്യവും, അധികം ഡാറ്റയും ലഭ്യമാകുന്ന 69 രൂപയുടെ സൂപ്പര്‍ വീക്ക് പ്ലാന്‍ വോഡഫോണ്‍ അവതരിപ്പിച്ചു. 69 രൂപ റീചാര്‍ജിന് ഒരാഴ്ചത്തേക്ക് എല്ലാ നെറ്റ്വര്‍ക്കിലേക്കും അണ്‍ലിമിറ്റഡ് ലോക്കല്‍, എസ് ടി ഡി കോളുകളും 500 എം ബി ഡാറ്റയും ലഭ്യമാകും.

ഈ സൂപ്പര്‍ റീചാര്‍ജ് പായ്ക്കുകള്‍ ആവര്‍ത്തിച്ച്‌ ചെയ്തുകൊണ്ട് ഉപഭോക്താക്കള്‍ക്ക് അവരുടെ ഓരോ ആഴ്ചയും സൂപ്പര്‍ വീക്കും ആക്കിമാറ്റാം. ഉപഭോക്താക്കള്‍ക്ക് ഏറ്റവും മികച്ച നെറ്റ്വര്‍ക്ക്, സേവനങ്ങള്‍, മൂല്യം തുടങ്ങിയവ നല്‍കുന്നതില്‍ വോഡഫോണ്‍ വിശ്വസിക്കുന്നുവെന്നും പുതിയ സൂപ്പര്‍ പാക്കിലൂടെ ഉപഭോക്താക്കള്‍ക്ക് അവരുടെ പോക്കറ്റിന് അനുയോജ്യമായി പരിധിയില്ലാതെ ഉപയോഗിക്കാവുന്ന പ്ലാനുകളാണ് ലഭ്യമാക്കുന്നതെന്നും ഉപഭോക്താക്കളുടെ വിശ്വാസം വര്‍ധിപ്പിക്കാനും ആശങ്കകളില്ലാതെ വോഡഫോണിന്റെ സൂപ്പര്‍നെറ്റ് 4ജി അനുഭവിക്കാനുമുള്ള സൗകര്യമാണ് ഇതുവഴി ലഭിക്കുന്നതെന്നും വോഡഫോണ്‍ ഇന്ത്യ കണ്‍സ്യൂമര്‍ ബിസിനസ് അസോസിയേറ്റ് ഡയറക്ടര്‍ അവ്നീഷ് ഖോസ്ല പറഞ്ഞു

സൂപ്പര്‍ വീക്ക് പായ്ക്ക് എല്ലാ റീടെയ്ല്‍ ഔട്ട്ലെറ്റുകള്‍, യു എസ് എസ് ഡി, വെബ്സൈറ്റ്, മൈവോഡഫോണ്‍ ആപ്പ് എന്നിവിടങ്ങളില്‍ ലഭ്യമായിരിക്കും. ഓരോ സര്‍ക്കിളുകളിലും വ്യത്യസ്ത നിരക്കുകളായിരിക്കും.

 

No Comments

Be the first to start a conversation

%d bloggers like this: