ജഹ്​റയിൽ ലുലു ഹൈപ്പർ മാർക്കറ്റ്​ പുതിയ ബ്രാഞ്ച് ആരംഭിച്ചു.

 

കുവൈത്ത്​ സിറ്റി: മിഡിൽ ഇൗസ്​റ്റിലെ മുൻനിര ​റീ​െട്ടയിൽ വ്യാപാര ശൃംഖലയായ ലുലു ഹൈപ്പർ മാർക്ക്​ കുവൈത്തിലെ ഏഴാമത്​ ശാഖ ജഹ്​റയിൽ തുറന്നു.ജഹ്​റ ഗവർണർ ജനറൽ ഫഹദ്​ അഹ്​മദ്​ അൽ അമീർ  ഉദ്​ഘാടനം നിർവഹിച്ചു  ​.  ലുലു ഗ്രൂപ്പ്​ ചെയർമാൻ എം.എ. യൂസഫലി  . ഇന്ത്യൻ അംബാസഡർ സുനിൽ ജയിൻ, ജഹ്​റ മേയർ റമദാൻ ഖലാഫ്​ അൽ ഹർബി, ലുലു ഗ്രൂപ്പ്​ എക്​സിക്യൂട്ടിവ്​ ഡയറക്​ടർ എം.എ. അഷറഫ്​ അലി, സി.ഇ.ഒ സൈഫീ രൂപാവാല, ചീഫ്​ ഒാപറേറ്റിങ്​ ഒാഫിസർ വി.​െഎ. സലീം, റീജനൽ ഡയറക്​ടർ മുഹമ്മദ്​ ഹാരിസ്​ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
ഇതോടെ വിവിധ രാജ്യങ്ങളിലായി ലുലുവി​ന്​ 136 ഒൗട്ട്​ലെറ്റുകളായി.  1,30,000 ചതുരശ്ര അടി വിസ്​തൃതിയുള്ള ഹൈപ്പർ മാർക്കറ്റിൽ ലോ​േകാത്തര ബ്രാൻഡഡ്​ ഉൽപന്നങ്ങളെല്ലാം ലഭ്യമാണ്​. തദ്ദേശീയ നിർമിത ഉൽപന്നങ്ങളും ഒാർഗാനിക്​ ഉൽപന്നങ്ങളും ലഭ്യമാണ്​ എന്നത്​ ജഹ്​റ ഒൗട്ട്​ലെറ്റി​െൻറ ​പ്രത്യേകതയാണ്​. കുവൈത്ത്​ വിപണി തങ്ങൾക്ക്​ എന്നും നിറഞ്ഞ പ്രോത്സാഹനമാണ്​ നൽകിയിട്ടുള്ളതെന്നും ഇത്​ ഇവിടെ പുതിയ കാൽവെപ്പുകൾക്ക്​ പ്രേരണയാവുന്നുവെന്നും ചെയർമാർ എം.എ. യൂസഫലി ഉദ്​ഘാടന ചടങ്ങിൽ പറഞ്ഞു. അമീർ ശൈഖ്​ സബാഹ്​ അൽ അഹ്​മദ്​ അൽ ജാബിർ അസ്സബാഹി​െൻറ നേതൃത്വത്തിൽ ഇൗ മഹത്തായ രാജ്യത്തി​െൻറ സാമ്പത്തിക വ്യവസ്ഥ  ശക്തമാണെന്നും അദ്ദേഹം പറഞ്ഞു.

No Comments

Be the first to start a conversation

%d bloggers like this: