ഒരൊറ്റ ജനത’ എന്ന പ്രമേയത്തിൽ കുവൈത്ത് കേരള ഇസ്ലാഹി സെൻറർ ചർച്ചാസമ്മേളനം

കുവൈത്ത് സിറ്റി > നാനാത്വത്തിൽ ഏകത്വം എന്ന മഹത്തായ ഇന്ത്യൻ പൈതൃകത്തെ തച്ചുകെടുത്തുന്ന ഫാഷിസ്റ്റ് പ്രവണതക്കെതിരെ രാജ്യത്തെ മതേതര ജനാധിപത്യമൂല്യങ്ങളെ മാനിക്കുന്ന മുഴുവനാളുകളും ഒന്നിച്ചണിനിരക്കണമെന്ന് ‘ഒരേ ഒരിന്ത്യ, ഒരൊറ്റ ജനത’ എന്ന പ്രമേയത്തിൽ കുവൈത്ത് കേരള ഇസ്ലാഹി സെൻറർ സംഘടിപ്പിച്ച ചർച്ചാസമ്മേളനം ആഹ്വാനം ചെയ്തു.

അധികാരത്തിൻറെ പിൻബലത്തിൽ അസഹിഷ്ണുത പടർത്തിയും വർഗീയ ധ്രുവീകരണം സൃഷ്ടിച്ചും ഇന്ത്യൻ ബഹുസ്വരതയെ ഇല്ലായ്മ ചെയ്യാൻ ഭരണകൂടവും ഫാഷിസ്റ്റ് പരിവാരങ്ങളും ഒത്തൊരുമിച്ച് ശ്രമിക്കുന്ന ഇന്നത്തെ സ്ഥിതി മതേതര ഇന്ത്യയെ സംബന്ധിച്ച് അത്യന്തം ആപത്കരമാണെന്നും ഇതിനെതിരെ മതേതര ജനകീയ പ്രതിരോധം ഉയർന്നു വരേണ്ടതുണ്ടെന്നും വിഷയമവതരിപ്പിച്ച് സംസാരിച്ച കെ.സി. മുഹമ്മദ് നജീബ് ചൂണ്ടിക്കാട്ടി. വിസ്ഡം ഗ്ലോബൽ ഇസ്ലാമിക് മിഷൻ കേരളത്തിൽ സംഘടിപ്പിക്കുന്ന കേമ്പയ്നിൻറെ ഭാഗമായാണ് അബ്ബാസിയ കമ്യൂണിറ്റി ഹാളിൽ ചർച്ചാസമ്മേളനം നടത്തിയത്.

വിസ്ഡം ഗ്ലോബൽ ഇസ്ലാമിക് മിഷൻ ചെയർമാനും കുവൈത്ത് കേരള ഇസ്ലാഹി സെൻറർ പ്രസിഡൻറുമായ പി.എൻ. അബ്ദുല്ലത്തീഫ് മദനി മോഡറേറ്ററായിരുന്നു. വിവിധ സംഘടനകളെ പ്രതിനിധാനം ചെയ്ത് വർഗീസ് പുതുക്കുളങ്ങര (ഒ.ഐ.സി.സി), എൻ. അജിത് കുമാർ (കല കുവൈറ്റ്), ഇസ്മാഈൽ വള്ളിയത്ത് (കെ.എം.സി.സി), ഫൈസൽ മഞ്ചേരി (കെ.ഐ.ജി), ഹംസ ബാഖവി (ഇസ്’ലാമിക് കൌൺസിൽ), അബ്ദുൽ ഫത്താഹ് തയ്യിൽ (കെ.കെ.എം.എ), ടി.പി.മുഹമ്മദ് അബ്ദുൽ അസീസ് (കെ.കെ.ഐ.സി) എന്നിവർ ചർച്ചയിൽ പങ്കെടുത്തു. എൻ. കെ. അബ്ദുസ്സലാം സ്വാഗതവും സകീർ കൊയിലാണ്ടി നന്ദിയും പറഞ്ഞു.

No Comments

Be the first to start a conversation

%d bloggers like this: