ഇന്ത്യയില്‍ നിന്നുള്ള ചെ​മ്മീ​ൻ ഇ​റ​ക്കു​മ​തി​ക്ക് കു​വൈ​ത്തി​ൽ വി​ലക്ക്

കു​വൈ​ത്ത് സി​റ്റി: ഗു​ണ​മേ​ന്മ​യി​ല്ലെ​ന്നു ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് ഇ​ന്ത്യ​യി​ൽ​നി​ന്നും അ​മേ​രി​ക്ക​യി​ലെ ടെ​ക്സ​സ്​ സം​സ്​​ഥാ​ന​ത്തു​നി​ന്നു​മു​ള്ള ചെ​മ്മീ​ൻ ഇ​റ​ക്കു​മ​തി​ക്ക് കു​വൈ​ത്തി​ൽ വി​ല​ക്കേ​ർ​പ്പെ​ടു​ത്തി. വാ​ണി​ജ്യ-​വ്യ​വ​സാ​യ മ​ന്ത്രാ​ല​യം ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ച​ത്. ഇ​ന്ത്യ​യി​ൽ​നി​ന്നു​ള്ള പു​തി​യ ചെ​മ്മീ​നി​നും ശീ​തീ​ക​രി​ച്ച​തി​നും ഇ​റ​ക്കു​മ​തി വി​ല​ക്ക് ബാ​ധ​ക​മാ​ണ്. പ്ര​ത്യേ​ക വൈ​റ​സ്​ ബാ​ധ​യേ​റ്റ് ചെ​മ്മീ​ന്റെ ത​ല ചീ​യു​ന്ന രോ​ഗ​മാ​ണ് ക​ണ്ടെ​ത്തി​യ​ത്. പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന​യി​ലും ലാ​ബു​ക​ളി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലും ഇ​ത് സ്​​ഥി​രീ​ക​രി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് വി​ല​ക്കേ​ർ​പ്പെ​ടു​ത്തി​യ​തെ​ന്ന് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. അ​തേ​സ​മ​യം, ഇ​ന്ത്യ​യു​ൾ​പ്പെ​ടെ അ​ഞ്ചു രാ​ജ്യങ്ങ​ളി​ൽ​നി​ന്ന് പ​ക്ഷി​ക​ൾ​ക്കും പ​ക്ഷി​യു​ൽ​പ​ന്ന​ങ്ങ​ൾ​ക്കും ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്ന ഇ​റ​ക്കു​മ​തി വി​ല​ക്ക് പി​ൻ​വ​ലി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. പ​ക്ഷി​പ്പ​നി ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് ഇ​ന്ത്യ​യെ കൂ​ടാ​തെ ക്രൊയേ​ഷ്യ, മാ​സി​ഡോ​ണി​യ, ബെ​ൽ​ജി​യം, ബോ​സ്​​നി​യ-​ഹെ​ർ​സ​ഗോ​വി​ന എ​ന്നീ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള ഉ​ൽ​പ​ന്ന​ങ്ങ​ൾ​ക്കാ​ണ് ഏ​താ​നും മാ​സ​ങ്ങ​ളാ​യി ഇ​റ​ക്കു​മ​തി വി​ല​ക്കു​ണ്ടാ​യി​രു​ന്ന​ത്. ഈ ​രാ​ജ്യ​ങ്ങ​ൾ പ​ക്ഷി​പ്പ​നി മു​ക്ത​മാ​ണെ​ന്ന ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​ടെ പ്ര​ഖ്യാ​പ​ന​മു​ണ്ടാ​യ​തോ​ടെ​യാ​ണ് ഇ​റ​ക്കു​മ​തി പു​ന​രാ​രം​ഭി​ച്ച​ത്.

No Comments

Be the first to start a conversation

%d bloggers like this: