കു​റ്റ​കൃ​ത്യ​ങ്ങ​ളി​ല്‍ കേ​ര​ളം നാ​ലാ​മ​ത്​; ദളിതുകള്‍ക്കെതിരെ കൂടുതല്‍ ആക്രമണം നടക്കുന്നത് യുപിയില്‍

ന്യൂ​​ഡ​​ല്‍​​ഹി: 2016ല്‍ രാ​​ജ്യ​​ത്ത്​ ​​റി​​പ്പോ​​ര്‍​​ട്ട്​ ചെ​​യ്യ​​പ്പെ​​ട്ട കു​​റ്റ​​കൃ​​ത്യ​​ങ്ങ​​ളി​​ല്‍ നാ​​ലാം സ്ഥാ​​നം കേ​​ര​​ള​​ത്തി​​ന്. ദേ​​ശീ​​യ ക്രൈം ​​റെക്കോ​​ര്‍​​ഡ്​​​സ്​ ബ്യൂ​​റോ​​യു​​ടെ 2016ലെ ​​റി​​പ്പോ​​ര്‍​​ട്ട്​ പ്ര​​കാ​​ര​​മാ​​ണി​​ത്. ​ഇ​​ന്ത്യ​​ന്‍ ശി​​ക്ഷ നി​​യ​​മ​​പ്ര​​കാ​​ര​​മു​​ള്ള കു​​റ്റ​​കൃ​​ത്യ​​ങ്ങ​​ളു​​ടെ നി​​ര​​ക്കി​​ല്‍ ദേ​​ശീ​​യ ശ​​രാ​​ശ​​രി​​യേ​​ക്കാ​​ള്‍ മു​​ന്‍​​പ​​ന്തി​​യി​​ലാ​​ണ്​ കേ​​ര​​ളം. ഐ.​​പി.​​സി നി​​യ​​മ​​ത്തി​​ല്‍പെ​​ടാ​​ത്ത അ​​ബ്​​​കാ​​രി, ചൂ​​താ​​ട്ടം, മ​​യ​​ക്കു​​മ​​രു​​ന്ന്​ കൈ​​വ​​ശം വെ​​ക്ക​​ല്‍ തു​​ട​​ങ്ങി​​യ കേ​​സു​​ക​​ള്‍ ഉ​​ള്‍​​പെ​​ടു​​ന്ന സ്​​​പെ​​ഷ​​ല്‍ ആ​​ന്‍​​ഡ്​​ ലോ​​ക്ക​​ല്‍ നി​​യ​​മ(​​എ​​സ്.​​എ​​ല്‍.​​എ​​ല്‍)​​പ്ര​​കാ​​ര​​മു​​ള്ള കു​​റ്റ​​കൃ​​ത്യ​​ങ്ങ​​ളി​​ല്‍ കേ​​ര​​ള​​മാ​​ണ്​ ഒ​​ന്നാ​​മ​​ത്. ഗു​​ജ​​റാ​​ത്തും ത​​മി​​ഴ്​​​നാ​​ടു​​മാ​​ണ്​ പി​​ന്നി​​ല്‍. സ്​​​ത്രീ​​ക​​ള്‍​​ക്കെ​​തി​​രാ​​യ ആ​​ക്ര​​മ​​ണ​​ങ്ങ​​ളി​​ലും ഹിം​​സാ​​ത്​​​മ​​ക​​മാ​​യ കു​​റ്റ​​കൃ​​ത്യ​​ങ്ങ​​ളി​​ലും ത​​ട്ടി​​ക്കൊ​​ണ്ടു​​പോ​​ക​​ല്‍, കു​​ട്ടി​​ക​​ള്‍​​ക്കെ​​തി​​രാ​​യ കു​​റ്റ​​കൃ​​ത്യം, വ്യ​​ക്​​​തി​​വി​​രോ​​ധം, വ​​സ്​​​തു ത​​ര്‍​​ക്കം, പ്ര​​ണ​​യം എ​​ന്നി​​വ മൂ​​ല​​മു​​ള്ള കൊ​​ല​​പാ​​ത​​ക​​ങ്ങ​​ളി​​ലും കേ​​ര​​ളം 13ാം സ്ഥാ​​ന​​ത്താ​​ണ്.

റിപ്പോര്‍ട്ട്‌ പ്രകാരം ദളിത്-ഗോത്ര വിഭാഗങ്ങള്‍ക്കെതിരെ ഏറ്റവും കൂടുതല്‍ ആക്രമണം നടക്കുന്നത് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ്. ഏറ്റവും കൂടുതല്‍ കൊലപാതകങ്ങളും ദളിതുകള്‍ക്കെതിരായ ആക്രമണവും നടക്കുന്നത് ഉത്തര്‍പ്രദേശിലാണ്. ഗോത്രവിഭാഗങ്ങള്‍ക്കെതിരെ ഏറ്റവും കൂടുതല്‍ ആക്രമണം ഉണ്ടാകുന്നത് മധ്യപ്രദേശിലാണ്. 10,426 ആക്രമണങ്ങളാണ് ദളിതുകള്‍ക്കെതിരെ 2016ല്‍ യുപിയില്‍ നടന്നത്. രാജ്യത്ത് ദളിതുകള്‍ക്കെതിരായ ആക്രമണത്തിന്റെ 25.6 ശതമാനമാണിത്. 5,701 ആക്രമണ സംഭവങ്ങളുണ്ടായ ബീഹാറാണ് തൊട്ടുപിന്നില്‍. മൂന്നാമതുള്ള രാജസ്ഥാനില്‍ 5,134 അക്രമ കേസുകളാണുള്ളത്. രാജ്യത്ത് ദളിതുകള്‍ക്കെതിരായ അക്രമസംഭവങ്ങളില്‍ കഴിഞ്ഞ വര്‍ഷം 5.5 ശതമാനം വര്‍ധനയാണ് ഉണ്ടായത്.

ബിജെപി ഭരണത്തിലുള്ള മധ്യപ്രദേശിലാണ് ഗോത്ര വിഭാഗത്തിനെതിരെ ഏറ്റവുംകൂടുതല്‍ ആക്രമണങ്ങള്‍ നടന്നത്. 1823 ആക്രമണമാണ് സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തത്. 1195 കേസ് രജിസ്റ്റര്‍ ചെയ്ത രാജസ്ഥാനാണ് രണ്ടാമത്. മൂന്നാമതുള്ള ഒഡീഷയില്‍ 681 കേസ് രജിസ്റ്റര്‍ ചെയ്തു.

ബലാത്സംഗക്കേസില്‍ മുന്‍വര്‍ഷത്തെക്കാള്‍ 12.4 ശതമാനം വര്‍ധയാണ് 2016ല്‍ രാജ്യത്ത് (38947 കേസ്) ഉണ്ടായത്. മധ്യപ്രദേശിലും ഉത്തര്‍പ്രദേശിലുമാണ് ഏറ്റവുംകൂടുതല്‍ ബലാത്സംഗക്കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. യഥാക്രമം 4,882ഉം 4,816 ഉം കേസുകളാണ് ഈ സംസ്ഥാനങ്ങളില്‍ രജിസ്റ്റര്‍ ചെയ്തത്. മൂന്നാമതുള്ള മഹാരാഷ്ട്രയില്‍ 4,189 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. രാജ്യത്ത് രജിസ്റ്റര്‍ ചെയ്യുന്ന കുറ്റകൃത്യങ്ങളില്‍ 2.6 ശതമാനം വര്‍ധനയാണ് 2016ല്‍ ഉണ്ടായത്. കുറ്റകൃത്യ നിരക്ക് ഏറ്റവുംകൂടുതല്‍ ഡല്‍ഹിയിലാണ്. 40 ശതമാനം വര്‍ധന. രാജ്യത്ത് നടക്കുന്ന കുറ്റകൃത്യങ്ങളില്‍ 38.8 ശതമാനവും ഡല്‍ഹിയിലാണ് നടക്കുന്നത്. 2016ല്‍ ഏറ്റവും കൂടുതല്‍ കൊലപാതകങ്ങള്‍ (4,889) നടന്നത് യുപിയിലാണ്. രണ്ടാമതുള്ള ബീഹാറില്‍ 2,581 കേസ് രജിസ്റ്റര്‍ ചെയ്തു.

സ്​​​ത്രീ​​ധ​​നം മൂ​​ല​​മു​​ള്ള കൊ​​ല​​പാ​​ത​​കം ഇ​​തേ വ​​ര്‍​​ഷം കേ​​ര​​ള​​ത്തി​​ല്‍ റി​​പ്പോ​​ര്‍​​ട്ട്​ ചെ​​യ്​​​തി​​ട്ടി​​ല്ല. പ​​ട്ടി​​ക​​ജാ​​തി​​ക്കാ​​ര്‍​​ക്കെ​​തി​​രാ​​യ കു​​റ്റ​​കൃ​​ത്യ​​ങ്ങ​​ള്‍ 2015ല്‍ 696 ​​ആ​​യി​​രു​​ന്നു​​വെ​​ങ്കി​​ല്‍ 2016 ല്‍ 810 ​​ആ​​യി ഉ​​യ​​ര്‍​​ന്നു. ആ​​ദി​​വാ​​സി​​ക​​ള്‍​​ക്കെ​​തി​​രെ 2015ല്‍ 165 ​​കു​​റ്റ​​കൃ​​ത്യ​​ങ്ങ​​ളാ​​ണ്​​ ര​​ജി​​സ്​​​റ്റ​​ര്‍ ചെ​​യ്​​​ത​​തെ​​ങ്കി​​ല്‍ 2016ല്‍ 182 ​​ആ​​യി ഉ​​യ​​ര്‍​​ന്നു. അ​​തേ​​സ​​മ​​യം, 2016ല്‍ ​​രാ​​ജ്യ​​ത്ത്​ ആ​​കെ റി​​പ്പോ​​ര്‍​​ട്ട്​ ചെ​​യ്​​​ത കു​​റ്റ​​കൃ​​ത്യ​​ങ്ങ​​ളു​​ടെ 9.5 ശ​​ത​​മാ​​ന​​വും ന​​ട​​ന്ന​​ത്​ ഉ​​ത്ത​​ര്‍​​​പ്ര​​ദേ​​ശി​​ലാ​​യി​​രു​​ന്നു. രാ​​ജ്യ​​​ദ്രോ​​ഹ കു​​റ്റ​​ങ്ങ​​ളി​​ല്‍ 35 കേ​​സാ​​ണ്​ 2016ല്‍ ​​എ​​ടു​​ത്ത​​ത്. ഇ​​തി​​ല്‍ 12 എ​​ണ്ണം ഹ​​രി​​യാ​​ന​​യി​​ലും ആ​​റെ​​ണ്ണം യു.​​പി​​യി​​ലും. 60 ക​​സ്​​​റ്റ​​ഡി മ​​ര​​ണ​​ങ്ങ​​ളാ​​ണ്​ ഇൗ ​​കാ​​ല​​ത്ത്​ ഉ​​ണ്ടാ​​യ​​ത്, 12 ഉം നടന്നത് ​​മ​​ഹാ​​രാ​​ഷ്​​​ട്ര​​യി​​ലാണ്.

No Comments

Be the first to start a conversation

%d bloggers like this: