വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ തെരഞ്ഞെടുപ്പു കമ്മീഷന്‍ ഫേസ്ബുക്കുമായി ചേര്‍ന്ന് കാമ്പയിന്‍ നടത്താനൊരുങ്ങുന്നു

ന്യുഡല്‍ഹി: ഇന്ത്യയില്‍ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ തെരഞ്ഞെടുപ്പു കമ്മീഷന്‍ ഫേസ്ബുക്കുമായി ചേര്‍ന്ന് കാംപെയന്‍ നടത്താനൊരുങ്ങുന്നു. പതിനെട്ടു തികഞ്ഞവര്‍ക്കിടയില്‍ പലവിധ ബോധവത്കരണ പരിപാടികളാണ് പദ്ധതിയിടുന്നത്. ആദ്യമായാണ് വോട്ടേഴ്സ് ലിസ്റ്റില്‍ പേരു ചേര്‍ക്കുന്നതിനുള്ള പ്രചരണ പരിപാടികള്‍ക്ക് ഒരു സോഷ്യല്‍ മീഡിയയുമായി കൈകോര്‍ക്കുന്നത്. തെ​ര​ഞ്ഞെ​ടു​പ്പ് അ​ടു​ത്തു​വ​രു​ന്ന സം​സ്ഥാ​ന​ങ്ങ​ളെ ല​ക്ഷ്യ​മി​ട്ടാ​ണ് ക​മ്മി​ഷ​ന്‍റെ ന​ട​പ​ടി.

പു​തി​യ ന​ട​പ​ടി പ്ര​കാ​രം, ന​വം​ബ​ര്‍ 28നും ​ഡി​സം​ബ​ര്‍ 31നും ​ഇ​ട​യി​ല്‍ 18 വ​യ​സ് തി​ക​യു​ന്ന​വ​രു​ടെ ഫേ​സ്ബു​ക്ക് അ​ക്കൗ​ണ്ടി​ല്‍ ഇ​തു സം​ബ​ന്ധി​ച്ച്‌ നോ​ട്ടി​ഫി​ക്കേ​ഷ​നെ​ത്തും. കൂ​ടാ​തെ, ഉ​പ​യോ​ക്താ​ക്ക​ളു​ടെ പ്രൊ​ഫൈ​ലി​ല്‍ ര​ജി​സ്റ്റ​ര്‍ ടു ​വോ​ട്ട് എ​ന്നൊ​രു ലി​ങ്ക് പ്ര​ത്യ​ക്ഷ​പ്പെ​ടും. ന​വം​ബ​ര്‍ 30ന് 18 ​വ​യ​സി​ന് മു​ക​ളി​ലു​ള്ള ഉ​പ​യോ​ക്താ​ക്ക​ള്‍​ക്ക് വോ​ട്ട​ര്‍ ര​ജി​സ്ട്രേ​ഷ​നു​ള്ള റി​മൈ​ന്‍​ഡ​റും ല​ഭി​ക്കും. രാജ്യത്തെ 13 ഭാഷകളില്‍ ഈ അറിയിപ്പുണ്ടാവും. ര​ജി​സ്റ്റ​ര്‍ ചെ​യ്യാ​നു​ള്ള ബ​ട്ട​ണ്‍ ക്ലി​ക്ക് ചെ​യ്താ​ല്‍ ദേ​ശീ​യ വോ​ട്ടേ​ഴ്സ് സ​ര്‍​വീ​സ് പോ​ര്‍​ട്ട​ലി​ലേ​ക്കെ​ത്തു​ക​യും നി​ര്‍​ദേ​ശ​ങ്ങ​ള്‍​ക്ക​നു​സ​രി​ച്ച്‌ ര​ജി​സ്ട്രേ​ഷ​ന്‍ പൂ​ര്‍​ത്തി​യാ​ക്കു​ക​യും ചെ​യ്യാം. എ​ല്ലാ വി​ഭാ​ഗം ജ​ന​ങ്ങ​ളെ​യും ഫേ​സ്ബു​ക്ക് വ​ഴി തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷ​നു​മാ​യി ബ​ന്ധി​പ്പി​ക്കാ​നാ​ണ് ശ്ര​മം.

No Comments

Be the first to start a conversation

%d bloggers like this: