ഫെസ്റ്റിവൽ ഓഫ് സയൻസ് എട്ടാമത് എഡിഷൻ ഡിസംബർ 8 ന് സാല്‍വയില്‍

എൻ എസ് എസ് കോളേജ് ഓഫ് എൻജിനീയറിങ് പാലക്കാട് പൂർവ വിദ്യാർതഥി സംഘടനയുടെ കുവൈത്തു ചാപ്റ്ററും, ഇന്ത്യൻസ് ഇൻ കുവൈറ്റ്.കോം വെബ് പോർട്ടലും ചേർന്ന് നടത്തുന്ന ശാസ്ത്രോൽസവ് (ഫെസ്റ്റിവൽ ഓഫ് സയൻസ്) ന്റെ എട്ടാമത് എഡിഷൻ ഡിസംബർ 8 ന്സാൽവയിലെ സുമറാദോ ഹാളിൽ വച്ച് സംഘടിപ്പിക്കുന്നു. രാവിലെ 10 മണിക്ക് ഉദ്ഘാടനത്തിനു ശേഷം കുവൈത്തിലെ പതിനേഴു ഇന്ത്യൻ സ്കൂളുകളിലെ ജൂനിയർ,സീനിയർ വിദ്യാർത്ഥികൾ പങ്കെടുക്കുന്ന ശാസ്ത്ര പ്രദർശന മത്സരം ആരംഭിക്കും. ഒപ്പം പൊതു സമൂഹത്തിലെ കുട്ടികൾക്ക് വേണ്ടി ഓപ്പൺ ക്യാറ്റഗറിയിൽ നടത്തപ്പെടുന്ന ശാസ്ത്ര പ്രദർശന മത്സരത്തിൽ 15 ടീമുകള്‍ പങ്കെടുക്കും. കൂടാതെ കുവൈത്തു എഞ്ചിനീയേഴ്സ്  അസോസിയേഷനിലെ 8 പൂർവ്വ വിദ്യാര്തഥി സംഘടനകളിൽ നിന്നുള്ള ടീമുകൾക്ക് വേണ്ടിയും ശാസ്ത്ര പ്രദർശന മത്സരമുണ്ടായിരിക്കുന്നതാണ്.
 അമേരിക്കൻ സൊസൈറ്റി ഓഫ് സേഫ്റ്റി എഞ്ചിനീയേഴ്സും ഇൻസ്റ്റിറ്റൂഷൻ ഓഫ് എഞ്ചിനീയേഴ്സ് ഇന്ത്യയുടെ കുവൈത്തു ചാപ്റ്ററും ശാസ്ത്ര പ്രദർശന  സ്റ്റാളുമായി ശാസ്ത്രോൽസവ് വേദിയിൽ എത്തുന്നു.ഒപ്പം 87കുട്ടികൾ പങ്കെടുക്കുന്ന റുബിക്സ് ക്യൂബ് സോൾവിങ്ങ് മത്സരവുംനടത്തപ്പെടുന്നു. കുവൈത്തിൽ ആദ്യമായി നടത്തപ്പെടുന്ന റോബോട്ടിക് ഫുട്ബോൾ മത്സരം ശാസ്ത്രോൽസവത്തിന്റെ പ്രത്യേകതയാണ്. ഏഴോളം  ടീമുകൾ അവരുടെ റോബോട്ടുകളുമായി  മത്സരത്തിൽ പങ്കെടുക്കുന്നതാണ്.
വൈകുന്നേരം നടക്കുന്ന പരിപാടിയിൽ ഇന്ത്യയിൽ നിന്നുള്ള പ്രമുഖ സംഖ്യാശാസ്ത്ര വിദദ്ധനും വിദ്യാഭ്യാസ  പ്രവർത്തകനുമായ ശ്രീ ആനന്ദ് കുമാറും പങ്കെടുക്കുന്നു.
ശാസ്ത്രോൽസവ് വേദിയുടെ സമാപനത്തിൽ മറ്റൊരു ആകർഷണ കേന്ദ്രം ടീം  ഇൻഡസ് നടത്തുന്ന “ഹർ ഇന്ത്യൻ ക്കാ    മൂൺ ഷോട്ട് “( ഓരോ ഭാരതീയന്റെയും ചന്ദ്ര യാത്ര ) എന്ന പ്രദർശനമാണ്.
ഒപ്പം ശാസ്ത്രോത്സവ വേദിയിൽ “റോബോകാർട്ട്” എന്ന ഇന്ത്യൻ സ്ഥാപനം നടത്തുന്ന ഒരു റോബോട്ടിക് പ്രദർശനവും, മത്സര വിജയികൾക്കുള്ള സമ്മാന ദാനവും ഉണ്ടായിരിക്കുന്നതാണെന്നും ശാസ്ത്രോൽസവ് കമ്മറ്റി ഭാരവാഹികൾ പത്ര സമ്മേളനത്തിൽ അറിയിച്ചു .
പത്ര സമ്മേളനത്തിൽ ശാസ്ത്രോൽസവ് കമ്മറ്റി കൺവീനർ ജിജോ അഗസ്റ്റിൻ , പൂർവ വിദ്യാർത്ഥി സംഘടനയുടെ കുവൈത് ചാപ്റ്റർ പ്രസിഡന്റ് വിജു സെബാസ്ട്യൻ വിവിധ കമ്മറ്റി കൺവീനർമാരായ സുനിൽ ജേക്കബ് ,വിനോദ് .എ .പി നായർ ,കാർത്തികേയൻ രാമകൃഷ്ണൻ ,മുഹമ്മദ് അഷ്‌റഫ് എന്നിവർ പങ്കെടുത്തു

No Comments

Be the first to start a conversation

%d bloggers like this: