50 ശതകോടി ഡോളർ വിദേശ നിക്ഷേപം സമാഹരിക്കാന്‍ പദ്ധതിയുമായ്‌ കുവൈറ്റ്

വൻതോതിൽ വിദേശ നിക്ഷേപം സമാഹരിക്കാൻ കുവൈത്ത് ഒരുങ്ങുന്നു . ഒരു വ്യാഴ വട്ടത്തിനുള്ളിൽ 50 ശതകോടി ഡോളർ നേരിട്ടുള്ള വിദേശ നിക്ഷേപം രാജ്യത്തെത്തിക്കാനാണ് പദ്ധതി . വിദേശനിക്ഷേപം ആകർഷിക്കാൻ ഹ്രസ്വ , ദീർഘ കാല പദ്ധതികൾ തയാറാക്കുമെന്നു ഡയറക്ട്​ ഇൻവെസ്റ്റ്മെന്റ്​ പ്രമോഷൻ അതോറിറ്റി മേധാവി ശൈഖ്​ മിശ്​അൽ അൽ ജാബിർ അസ്സബാഹ്​ വ്യക്തമാക്കി. വിഷൻ 2030 ന്റെ ഭാഗമായിട്ടാണ് പദ്ധതി. ഡയറക്റ്റ് ഇൻവെസ്റ്റ്‌മെന്റ് പ്രൊമോഷൻ അതോറിറ്റിക്കാണ് പദ്ധതിയുടെ ചുമതല.

2030 ആകുമ്പോഴേക്കും രാജ്യത്തെ നേരിട്ടുള്ള വിദേശ നിക്ഷേപം 50 ശതകോടി ഡോളറിൽ എത്തിക്കാനാണ് ലക്‌ഷ്യമിടുന്നത്. രാജ്യത്തെ നിക്ഷേപാവസരങ്ങൾ സംബന്ധിച്ച മാർഗരേഖ തയാറാക്കൽ . വിദേശകമ്പനികൾക്ക്​ രാജ്യത്ത്​ ശാഖകൾ രൂപവത്​കരിച്ച്​ പ്രവർത്തിക്കുന്നതിന്​​ സൗകര്യമൊരുക്കൽ ഇതിനായുള്ള മാർഗനിർദേശങ്ങളും നിയമാവലിയും തയ്യാറാക്കൽ, നിക്ഷേപമിറക്കാൻ താൽപര്യമുള്ള വിദേശ സംരഭകരിൽ നിന്ന് അപേക്ഷ സ്വീകരിച്ച്​ ബന്ധപ്പെട്ട വകുപ്പുകളുടെ അംഗീകാരത്തിനായി സമർപ്പിക്കൽ തുടങ്ങിയ കാര്യങ്ങൾ അതോറിറ്റി നിർവഹിക്കും . ഉൗർജ്ജം, എണ്ണ, ആരോഗ്യം, വിദ്യാഭ്യാസം, സേവനമേഖല, വിനോദം, ടൂറിസം, ഗതാഗത മേഖലകളിൽ വിദേശനിക്ഷേപം ആകർഷിക്കാൻ പ്രത്യേക ഹ്രസ്വകാല, ദീർഘകാല പദ്ധതികൾ തയാറാക്കുമെന്നും ഡയറക്ട് ഇൻവെസ്റ്റ്മെന്റ് പ്രൊമോഷൻ അതോറിറ്റി മേധാവി ശൈഖ്​ മിശ്​അൽ അൽ ജാബിർ അസ്സബാഹ്​ പറഞ്ഞു.

No Comments

Be the first to start a conversation

%d bloggers like this: