സൗദിയില്‍ എണ്ണ വില കുറയും

സൗദിയില്‍ വിപണി നിലവാരമനുസരിച്ച് സാധ്യമാണെങ്കില്‍ എണ്ണ വില കുറക്കാന്‍ സാധ്യതയുണ്ടെന്ന് ധനകാര്യ മന്ത്രി മുഹമ്മദ് അല്‍ജദ്ആന്‍. 2018ല്‍ വീണ്ടും എണ്ണ വില വര്‍ധിപ്പിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ലോകരാഷ്ട്രങ്ങളില്‍ കുറഞ്ഞ വിലക്ക് പെട്രോള്‍ നല്‍കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ പതിനാലാം സ്ഥാനമാണ് സൌദിക്കുള്ളത്.

ഒക്ടീന്‍ 91 ഇനത്തിലുള്ള പെട്രോളിന് അന്താരാഷ്ട്ര വിപണിയിലുള്ളതിന്‍റെ 70 ശതമാനം വിലക്കാണ് സൗദിയില്‍ ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നത്. 91 ഇനം പെട്രോളിന്‍റെ 30 ശതമാനം സബ്സിഡി ഇപ്പോഴും സൗദി സര്‍ക്കാര്‍ വഹിക്കുന്നു എന്നാണ് അതിനര്‍ഥം. രാജ്യത്തെ പൗരന്മാരില്‍ 80 ശതമാനവും ഉപയോഗിക്കുന്നത് 91 ഇനത്തിലുള്ള വില കുറഞ്ഞ പെട്രോളാണെന്നും ധനകാര്യ മന്ത്രി പറഞ്ഞു. സൗദിയില്‍ വിപണി നിലവാരമനുസരിച്ച് സാധ്യമാണെങ്കില്‍ വില കുറക്കാന്‍ സാധ്യതയുണ്ടെന്നും ധനകാര്യ മന്ത്രി സൂചിപ്പിച്ചു. 2018ല്‍ വീണ്ടും എണ്ണ വില വര്‍ധിപ്പിക്കില്ല.

കൂടാതെ വ്യവസായ ആവശ്യത്തിനുള്ള ഡീസലിന് വില വര്‍ധിപ്പിക്കാതിരുന്നത് ഉല്‍പന്നങ്ങള്‍ക്ക് വില കൂടാതിരിക്കാനും പൗരന്മാരുടെയും താമസക്കാരുടെയും സാമ്പത്തിക സ്ഥിതി പരിഗണിച്ചാണെന്നും ഊര്‍ജ്ജ, വ്യവസായ മന്ത്രി എന്‍ജിനീയര്‍ ഖാലിദ് അല്‍ഫാലിഹും വ്യക്തമാക്കി.

No Comments

Be the first to start a conversation

%d bloggers like this: