സര്‍ക്കാരിനെതിരെ സമരം ചെയ്ത 11 സൗദി രാജകുമാരന്‍മാരെ തടവിലാക്കിയതായ് റിപ്പോര്‍ട്ട്‌

റിയാദ്: സര്‍ക്കാരിനെതിരെ പ്രതിഷേധ സമരം സംഘടിപ്പിച്ച 11 സൗദി രാജകുമാരന്‍മാരെ തടവിലാക്കിയതായ് റിപ്പോര്‍ട്ട്. സൗദിയിലെ ഒരു കൊട്ടാരത്തില്‍ ഒത്തു ചേര്‍ന്ന് രാജകുടുംബാംഗങ്ങള്‍ക്ക് ലഭിക്കേണ്ട സാമ്പത്തിക ആനുകൂല്യങ്ങള്‍ തടഞ്ഞു വച്ചതിനെതിരെ സമരം ചെയ്ത രാജകുമാരന്‍മാരെയാണ് തടവിലാക്കിയതെന്ന് സൗദി ദേശീയ മാദ്ധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.

ദൈനംദിന ജീവിതത്തിലെ വെള്ളം, വൈദ്യുതി, എന്നിവയുടെ സാമ്പത്തിക സഹായം നിര്‍ത്തലാക്കിയ സര്‍ക്കാര്‍ നടപടിയ്ക്കെതിരെയാണ് 11 രാജകുമാരന്‍മാര്‍ പ്രതിഷേധം സംഘടിപ്പിച്ചത്. സര്‍ക്കാര്‍ അധീനതയിലുള്ള കൊട്ടാരത്തില്‍ നിന്നും പ്രതിഷേധം സംഘടിപ്പിച്ച്‌ വിട്ടുപോകാത്തതിനെ തുടര്‍ന്നാണ് ഇവരെ തടവിലാക്കിയതെന്നാണ് റിപ്പോര്‍ട്ട്. ഇവര്‍ക്കെതിരെയുള്ള നിയമ നടപടികള്‍ ഉടന്‍ ആരംഭിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ തടവിലാക്കിയ രാജകുമാരന്‍മാരുടെ പേര് വിവരങ്ങള്‍ വ്യക്തമാക്കിയിട്ടില്ല.

രാജ്യം സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്നതിനെ തുടര്‍ന്ന് ചെവല് ചുരുക്കല്‍ നടപടിയുടെ ഭാഗമായി സബ്സിഡികള്‍ വെട്ടിക്കുറയ്ക്കുകയും മൂല്യ വര്‍ദ്ധിത നികുതികള്‍ ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു. ഇതുകൂടാതെ രാജകുടുംബാഗങ്ങള്‍ക്ക് നല്‍കി വരുന്ന ചിലവുകള്‍ വെട്ടിക്കുറച്ചിരുന്നു.

No Comments

Be the first to start a conversation

%d bloggers like this: