കടല്‍ ക്ഷോഭത്തില്‍ ദുബായിലെ ഫ്ലോ​ട്ടി​ങ് വി​ല്ല ക​ട​ലി​ല്‍ മു​ങ്ങി; ആളപായമില്ല

ദുബായ് : ശക്തമായ കടല്‍ ക്ഷോഭത്തെ തുടര്‍ന്ന് ദുബായിലെ ബു​ര്‍​ജ്​ അ​ല്‍ അ​റ​ബി​ന്​ സ​മീ​പം വെ​ള്ള​ത്തി​ല്‍ പൊ​ങ്ങി​കി​ട​ക്കും വി​ധം നി​ര്‍​മി​ച്ച ഫ്ലോ​ട്ടി​ങ് വി​ല്ല ക​ട​ലി​ല്‍ മു​ങ്ങി. ശ​ക്ത​മാ​യ തി​ര​മാ​ല​ക​ളാ​ണ് വി​ല്ല മു​ങ്ങാ​ന്‍ കാരണമെന്നും , എന്നാല്‍ അപകടത്തില്‍ ആളപായമില്ലെന്നും പൊലീസ് അറിയിച്ചു. കഴിഞ്ഞ വര്‍ഷമാണ് ലോകത്തെ അതിശയിപ്പിച്ചുകൊണ്ട് വെ​ള്ള​ത്തി​ല്‍ പൊ​ങ്ങി കി​ട​ക്കു​ന്ന ഈ വില്ല നിര്‍മ്മിച്ചത്. മൂ​ന്ന് നി​ല​ക​ളു​ള്ള വി​ല്ല​യു​ടെ ഇരു നി​ല വെ​ള്ള​ത്തി​ന​ടി​യി​ലും ഒരു നില മു​ക​ളി​ലു​മാ​യാ​ണ് പണിതിരിക്കുന്നത്.

എ​ന്നാ​ല്‍ വി​ല്ല​യോ​ട് ചേ​ര്‍ന്ന് നി​ര്‍മി​ച്ച പ്ലാ​റ്റ്ഫോ​മാ​ണ് മു​ങ്ങി​യ​തെ​ന്ന് റി​യ​ല്‍എ​സ്​​റ്റേ​റ്റ് ക​മ്പനി​യാ​യ ക്ലെ​ന്‍ഡി​ന്‍​സ്​​റ്റ്​ ഗ്രൂ​പ്പ് വി​ശ​ദീ​ക​രി​ച്ചു. ബു​ധ​നാ​ഴ്​​ച ഉ​ച്ച​യ്ക്ക് ​ അ​നു​ഭ​വ​പ്പെ​ട്ട പ​ടു​കൂ​റ്റ​ന്‍ തി​ര​മാ​ല​ക​ളാ​ണ്​ വി​ല്ല​യെ ത​ക​ര്‍​ത്ത​ത് .​എ​ട്ട്​ മീ​റ്റ​ര്‍ ഉ​യ​ര​ത്തി​ല്‍ വ​രെ അ​ന്ന്​ തി​ര​മാ​ല​ക​ള്‍ ഉ​യ​ര്‍​ന്നി​രു​ന്നു.

No Comments

Be the first to start a conversation

%d bloggers like this: