ദുബായില്‍ പുതുവര്‍ഷ സമ്മാനമായി മലയാളിക്ക് 20 കോടി

അബുദാബി: പുതുവര്‍ഷത്തില്‍ മലയാളിക്ക് ദുബായില്‍ 20 കോടിയുടെ സമ്മാനം. ദുബായില്‍ താമസിക്കുന്ന ഹരികൃഷ്ണന്‍ വി.നായര്‍ എന്നയാള്‍ക്കാണ് വന്‍ തുക സമ്മാനം ലഭിച്ചത്. അബുദാബി ഡ്യൂട്ടി ഫ്രീ ബിഗ് ടിക്കറ്റിന്റെ ഡ്രീം 12 നറുക്കെടുപ്പില്‍ 20 കോടി ഏഴ് ലക്ഷം രൂപയുടെ (120 ലക്ഷം ദിര്‍ഹം) സമ്മാനം ഹരിക്ക് ലഭിക്കുകയായിരുന്നു.

ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പുകളിലെ ഏറ്റവും വലിയ സമ്മാനത്തുക അബുദാബി ഡ്രീം 12 നറുക്കെടുപ്പിനാണ്. കഴിഞ്ഞ വര്‍ഷാവസാനത്തെ (ഡിസംബര്‍) നറുക്കെടുപ്പാണിത്. ബിഗ് ടിക്കറ്റ് മില്യനയര്‍ നറുക്കെടുപ്പില്‍ ഏറ്റവും കൂടുതല്‍ സമ്മാനം സ്വന്തമാക്കിയിട്ടുള്ളത് ഇന്ത്യക്കാരാണ്. 16 നറുക്കെടുപ്പില്‍ 13 ഉം ഇന്ത്യക്കാര്‍ക്കായിരുന്നു. ഇവരില്‍ മലയാളികളാണ് കൂടുതലും.

No Comments

Be the first to start a conversation

%d bloggers like this: