രാഹുല്‍ ഗാന്ധി ബഹ്റൈനില്‍; കോണ്‍ഗ്രസ് അധ്യക്ഷനായ ശേഷമുള്ള ആദ്യ അന്താരാഷ്ട്ര സന്ദര്‍ശനം

മനാമ: കോണ്‍ഗ്രസ് അധ്യക്ഷനായ ശേഷം ആദ്യ അന്താരാഷ്ട്ര സന്ദര്‍ശനം നടത്തുന്ന രാഹുല്‍ ഗാന്ധി ബഹ്റൈനിലെത്തി. ഒരു ദിവസത്തെ സന്ദര്‍ശനത്തിനായെത്തിയ രാഹുല്‍ ഗാന്ധി ബഹ്റൈനിലെ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധനചെയ്ത് സംസാരിക്കും. ബഹ്റൈനിലെ ഇന്ത്യന്‍ വംശജരായ ബിസിനസുകാരുമായും രാഷ്ട്രീയ നേതാക്കളുമായും രാഹുല്‍ ഗാന്ധി സംസാരിക്കും.

ബഹ്റൈന്‍ രാജകുമാരന്‍ സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖാലിഫയുമായും രാഹുല്‍ ഗാന്ധി കൂടിക്കാഴ്ച നടത്തും.

No Comments

Be the first to start a conversation

%d bloggers like this: