യു.എ.ഇയിൽ തൊഴിൽ വിസ ലഭിക്കാൻ നാട്ടിൽ നിന്നുള്ള സ്വഭാവ സർട്ടിഫിക്കറ്റ് നിർബന്ധമാക്കുന്നു.

യു.എ.ഇയിൽ തൊഴിൽ വിസ ലഭിക്കാൻ നാട്ടിൽ നിന്നുള്ള സ്വഭാവ സർട്ടിഫിക്കറ്റ് നിർബന്ധമാക്കുന്നു. അടുത്തമാസം നാല് മുതൽ പുതിയ നിയമം നിലവിൽ വരും. രാജ്യത്ത് സുരക്ഷയും സമാധാനവും ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് നടപടി.

യു.എ.ഇയിൽ തൊഴിൽവിസക്ക് അപേക്ഷിക്കുന്നവർ ഇനി മുതൽ നാട്ടിലെ സർക്കാറും, യു.എ.ഇ വിദേശകാര്യ മന്ത്രാലയവും സാക്ഷ്യപ്പെടുത്തിയ സ്വഭാവ സർട്ടിഫിക്കറ്റ് ഹാജരാക്കണം. യു.എ.ഇ മന്ത്രിസഭ കഴിഞ്ഞവർഷം പുറത്തിറക്കിയ ഉത്തരവ് പ്രകാരം കോർഡിനേഷൻ കമ്മിറ്റിയുടേതാണ് പുതിയ തീരുമാനം. ഈവർഷം ഫെബ്രുവരി നാല് മുതൽ നിബന്ധന പ്രാബല്യത്തിൽ വരും. ജൻമനാട്ടിലെ ഭരണകൂടമോ, തൊഴിൽവിസക്ക് അപേക്ഷിക്കുന്ന വ്യക്തി അഞ്ച് വർഷത്തിൽ കൂടുതൽ താമസിക്കുന്ന രാജ്യത്തെ സർക്കാറോ ആണ് സ്വഭാവ സർട്ടിഫിക്കറ്റ് നൽകേണ്ടത്. യു.എ.ഇ നിവാസികളുടെ സുരക്ഷയും സമാധാനവും ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് കോർഡിനേഷൻ കമ്മിറ്റി വ്യക്തമാക്കി. അതെസമയം, സന്ദർശകവിസക്കും, ടൂറിസ്റ്റ് വിസക്കും സ്വഭാവസർട്ടിഫിക്കറ്റ് ആവശ്യമില്ല.

No Comments

Be the first to start a conversation

%d bloggers like this: