സൗദിയിലെ സ്പോര്‍ട്സ് സ്റ്റേഡിയം വെള്ളിയാഴ്ച സ്ത്രീകള്‍ക്കായി തുറന്നുകൊടുക്കും

സൌദിയില്‍ ഫുട്ബോള്‍ മല്‍സരം കാണാനായി സ്റ്റേഡിയം സ്ത്രീകള്‍ക്കും തുറന്നുകൊടുക്കും. വെള്ളിയാഴ്ചത്തെ മല്‍സരം കാണാനാണ് സ്ത്രീകള്‍ക്ക് അവസരമൊരുക്കിയിരിക്കുന്നത്. അല്‍ അഹ്ലിയും അല്‍ ബാതിനും തമ്മിലുള്ള മല്‍സരമാണ് ജനുവരി 12 വെള്ളിയാഴ്ച നടക്കുന്നത്. തൊട്ടടുത്ത ദിവസം നടക്കുന്ന രണ്ടാം മല്‍സരവും ജനുവരി 18ന് നടക്കുന്ന മൂന്നാം മല്‍സരവും കാണാന്‍ സ്ത്രീകള്‍ക്ക് സൗകര്യമൊരുക്കിയിട്ടുണ്ട്. 2018 മുതല്‍ സ്ത്രീകള്‍ക്ക് സ്റ്റേഡിയങ്ങളില്‍ പ്രവേശനം നല്‍കുമെന്ന് കഴിഞ്ഞ വര്‍ഷം സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു.

ആദ്യ മല്‍സരം റിയാദിലും രണ്ടാമത്തെ മല്‍സരം ജിദ്ദയിലും മൂന്നാമത്തെ മല്‍സരം ദമാമിലുമാണ് നടക്കുക. കിംഗ് ഫഹദ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയം, കിംഗ് അബ്ദുല്ല സ്പോര്‍ട്സ് സിറ്റി, പ്രിന്‍സ് മുഹമ്മദ് ബിന്‍ ഫഹദ് സ്റ്റേഡിയം എന്നീ മൂന്ന് സ്റ്റേഡിയങ്ങളിലാണ് മല്‍സരങ്ങള്‍ നടക്കുന്നത്. ഈ സ്റ്റേഡിയങ്ങള്‍ സ്ത്രീ സാന്നിദ്ധ്യമറിയുന്നത് ഇതാദ്യമായാകും.

No Comments

Be the first to start a conversation

%d bloggers like this: