ഗള്‍ഫില്‍ ഇനി തൊഴില്‍ ലഭിക്കുക പ്രയാസമാണെന്ന് എം എ യൂസഫലി

പതിനായിരം യുവാക്കള്‍ക്ക് രണ്ട് മാസത്തിനകം ജോലി നല്‍കുമെന്ന് പ്രമുഖ വ്യവസായി എം.എ യൂസഫലിയുടെ പ്രഖ്യാപനം.തിരുവനന്തപുരത്ത് നടക്കുന്ന ലോക കേരള സഭയില്‍ ആണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.  ഇതിന്റെ പ്രയോജനം ലഭിക്കുക ഐ.ടി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന യുവാക്കള്‍ക്കായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. പുതിയതായി ലുലു സൈബര്‍ പാര്‍ക്ക് തുടങ്ങുമെന്നും, പ്രതിപക്ഷം പ്രവാസി ക്ഷേമത്തിനു വേണ്ടി ഒന്നിക്കണമെന്നും യൂസഫലി അഭ്യര്‍ത്ഥിച്ചു. വിദ്യാഭ്യാസമുള്ളവര്‍ക്ക് ഇനി ഗള്‍ഫ് നാടുകളില്‍ തൊഴില്‍ ലഭിക്കുക ബുദ്ധിമുട്ടുള്ള കാര്യമാണെന്നും യൂസഫലി പറഞ്ഞു. ഇത് ദൂരവ്യാപക പ്രത്യാഘാതമുണ്ടാക്കും. ഗള്‍ഫില്‍ നിന്ന് ലീവില്‍ നാട്ടിലെത്തുന്പോള്‍ ഹര്‍ത്താലെന്ന് അറിയുന്പോഴുള്ള സ്ഥിതി അതി ഭീകരമാണ്. പിന്നെ വിമാനത്താവളത്തില്‍ തന്നെ കാത്തിരിക്കേണ്ടി വരുന്നു.

ഹര്‍ത്താലിന് ആഹ്വാനം നല്‍കുന്നവര്‍ 24 മണിക്കൂര്‍ മുന്പേ പ്രഖ്യാപിക്കുന്നത് നന്നായിരിക്കും. സാന്പത്തിക കണക്കില്‍ ഇന്ത്യയില്‍ നമ്മുടെ സംസ്ഥാനം ഇരുപതാമതാണ്. കേരളം പിന്നോക്കം പോയതില്‍ ദുഃഖമുണ്ട്. കേരളത്തിന്‍റെ സ്ഥാനം ഒന്നോ രണ്ടോ ആക്കണം. ഇതിനായി ലോക കേരള സഭയില്‍ ഉന്നയിക്കുന്ന കാര്യങ്ങള്‍ നിയമസഭയിലെത്തുന്പോള്‍ വേഗം പാസാക്കണമെന്നും യൂസഫലി ആവശ്യപ്പെട്ടു.

സ്വദേശിവത്കരണം മൂലം ഗള്‍ഫില്‍ വിദേശികളുടെ സാധ്യത കുറയുകയാണെന്ന് വ്യവസായി രവി പിള്ള പറഞ്ഞു. സൌദിയില്‍ ലെവി സംവിധാനം ഏര്‍പ്പെടുത്തിയതോടെ മലയാളികള്‍ വലിയ തുക നല്‍കേണ്ടി വരുന്നുണ്ട്. ഇത് കാരണം ധാരാളം പേര്‍ അവിടെ നിന്ന് മടങ്ങുന്നു. വിദഗ്ദ്ധ തൊഴിലാളികള്‍ക്കേ ഇനി അവിടെ സാധ്യതയുള്ളൂ. കേരളത്തില്‍ നിക്ഷേപം നടത്താന്‍ തയാറായ മലയാളിയകള്‍ ധാരാളമുണ്ട്. അതിന് എന്‍ ആര്‍ ഐയുടെ സിംഗിള്‍ വിന്‍ഡോ സംവിധാനം ഉണ്ടാവണം.
ഗള്‍ഫില്‍ നിന്ന് മടങ്ങിവരുന്നവര്‍ക്ക് തൊഴില്‍ നല്‍കാന്‍ ആയിരം പഞ്ചായത്തില്‍ എന്‍ ആര്‍ ഐ കോപ്പറേറ്റിവ് സൊസൈറ്റി തുടങ്ങണമെന്ന് ആസാദ് മൂപ്പന്‍ പറഞ്ഞു. ഗള്‍ഫ് മലയാളികള്‍ക്ക് ആരോഗ്യ ഇന്‍ഷ്വറന്‍സ് സ്കീം നടപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

No Comments

Be the first to start a conversation

%d bloggers like this: