ജെറ്റ് എയര്‍വേസ് ടിക്കറ്റ് നിരക്കില്‍ 15 ശതമാനം വരെ ഇളവ് പ്രഖ്യാപിച്ചു

ഗള്‍ഫില്‍ നിന്ന് ഇന്ത്യ ഉള്‍പടെ തെരഞ്ഞെടുക്കപ്പെട്ട വിദേശ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാന്‍ ഉദ്ദേശിക്കുന്ന അതിഥികള്‍ക്ക് ഇന്ത്യയുടെ പ്രഥമ രാജ്യാന്തര വിമാന കമ്പനിയായ ജെറ്റ് എയര്‍വേസ് ടിക്കറ്റ് നിരക്കില്‍ പതിനഞ്ച് ശതമാനം വരെ സൌജന്യം പ്രഖ്യാപിച്ചു. ഫെബ്രുവരി 12 വരെ വാങ്ങുന്ന ടിക്കറ്റുകള്‍ക്കാണ് സൗജന്യം ലഭിക്കുക. ഫെബ്രുവരി ആറു മുതലുള്ള യാത്രകള്‍ക്ക് ഈ ടിക്കറ്റ് ഉപയോഗിക്കാം. ഇന്ത്യയിലെ തെരഞ്ഞെടുക്കപ്പെട്ട സ്ഥലങ്ങള്‍ക്ക് പുറമേ ബാങ്കോക്ക്,കൊളംബോ, ധാക്ക , ഹോങ്കോങ്ങ്,കാത് മണ്ടു, സിംഗപ്പൂര്‍ എന്നിവിടങ്ങളിലേക്കുള്ള ടിക്കറ്റ് നിരക്കിലാണ് സൗജന്യം ലഭിക്കുക. ജെറ്റ് എയര്‍വേസ് സേവനം നല്‍കുന്ന എല്ലാ രാജ്യാന്തര ശൃംഖലകളിലും ഈ ആനുകൂല്യം ലഭിക്കും. എയര്‍ലൈനിന്‍റെ വെബ്സൈറ്റ് ആയ www.jetairways.com , മൊബൈല്‍ ആപ് , ട്രാവല്‍ എജന്റ് തുടങ്ങിയവ വഴി ടിക്കറ്റ് ബുക്ക് ചെയ്യാനാകും. ഇന്ത്യയുടെ പ്രിമിയര്‍ രാജ്യാന്തര വിമാന കമ്പനിയായ ജെറ്റ് എയര്‍വേസ് ഇന്ത്യക്കകത്തും പുറത്തുമായി 64 സ്ഥലങ്ങളിലേക്ക് നേരിട്ട് സര്‍വീസ് നടത്തുന്നുണ്ട്.

Excess Baggage

No Comments

Be the first to start a conversation

%d bloggers like this: