ചരിത്ര സന്ദര്‍ശനത്തിന് മോദി യു.എ.ഇയില്‍, ഗംഭീര സ്വീകരണം

ദുബായ്: യു.എ.ഇ സന്ദര്‍ശനത്തിന്റെ ഭാഗമായി അബുദാബിയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് ഊഷ്മള സ്വീകരണം. അബുദാബി കിരീടാവകാശിയും യു.എ.ഇ ഉപസര്‍വസൈന്യാധിപനുമായ ഷെയ്ക് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനും രാജകുടുംബാംഗങ്ങളും നേരിട്ടെത്തിയാണ് മോദിയെ സ്വീകരിച്ചത്. ഇത് രണ്ടാം തവണയാണ് മോദി യു.എ.ഇയിലെത്തുന്നത്. യു.എ.ഇയുമായുള്ള സാമ്ബത്തിക സഹകരണം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ഇരുരാജ്യങ്ങളും തമ്മില്‍ 14 കരാറുകളില്‍ ഒപ്പിടുമെന്നാണ് വിവരം.

ദുബായില്‍ നടക്കുന്ന ആറാമത് ലോക ഗവണ്‍മെന്റ് സമ്മേളനത്തില്‍ വിശിഷ്ടാതിഥിയായി പ്രധാനമന്ത്രി പങ്കെടുക്കും. മോദിയുടെ സന്ദര്‍ശനത്തെ തുടര്‍ന്ന് യു.എ.ഇയിലെ അംബരചുംബിയായ ബുര്‍ജ് ഖലീഫ,​ ദുബായ് ഫ്രൈം,​ അഡ്നോക് ആസ്ഥാനം എന്നിവ ഇന്ത്യയുടെ പതാക അണിഞ്ഞ് നില്‍ക്കുകയാണ്. അബുദാബിയിലെ ആദ്യ ഹിന്ദു ക്ഷേത്രത്തിന്റെ തറക്കല്ലിടല്‍ ചടങ്ങിലും ദുബായ് ഓപ്പറ ഹൗസില്‍ നടക്കുന്ന പരിപാടിയിലും മോദി പങ്കെടുക്കും. ഇവിടെ വച്ച്‌ യു.എ.ഇയിലെ ഇന്ത്യന്‍ സമൂഹവുമായി മോദി കൂടിക്കാഴ്ച നടത്തും. ഇതിന് പുറമെ ഒമാനിലും മോദി സന്ദര്‍ശനം നടത്തുന്നുണ്ട്.

അബുദാബിയിലെത്തിയ മോദി ഷെയ്ക് നഹ്യാനുമായി കൂടിക്കാഴ്ച നടത്തി. സാമ്ബത്തിക തട്ടിപ്പുകേസുകള്‍ പരിഹരിക്കാന്‍ ഇരു രാജ്യങ്ങളും തമ്മില്‍ യോജിച്ച്‌ പ്രവര്‍ത്തിക്കാമെന്ന് യോഗത്തില്‍ ധാരണയായി. ഇത്കൂടാതെ അഞ്ച് സുപ്രധാന കരാറുകളും ഒപ്പിട്ടതായി വിവരമുണ്ട്.

No Comments

Be the first to start a conversation

%d bloggers like this: